Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദി കിരീടാവകാശിയുടെ നയങ്ങള്‍ വിജയം കാണുന്നതായി വിലയിരുത്തല്‍

07 SEPTEMBER 2018 10:30 AM IST
മലയാളി വാര്‍ത്ത

സൗദിയില്‍ ഏറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രവര്‍ത്തനം വിജയം കാണുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ നേട്ടമുണ്ടാക്കുന്നതായി കണക്കുകള്‍. പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ സാമ്ബത്തിക, ധന നേട്ടങ്ങളും കണക്കുകളും വ്യക്തമാക്കുന്ന സാമയുടെ 54ാമത് വാര്‍ഷിക റിപ്പോര്‍ട്ട് ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പെട്രോളിയം മേഖലയിലെ മൊത്തം ആഭ്യന്തരോല്‍പാദനം 3.09 ശതമാനം കുറഞ്ഞതിന്റെ ഫലമായി മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കഴിഞ്ഞ കൊല്ലം 0.86 ശതമാനം മാന്ദ്യം രേഖപ്പെടുത്തി. ഉപഭോക്തൃ വില സൂചികയില്‍ 0.9 ശതമാനം കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്.

സൗദി സാമ്ബത്തിക രംഗം ശക്തമായി തന്നെ തുടരുന്നുവെന്നാണ് സാമറുടെ റിപ്പോര്‍ട്ടില്‍ ഉടനീളം വ്യതമാക്കുന്നത് . പണലഭ്യതയില്‍ 0.2 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപം 2.2 ശതമാനം വര്‍ധിച്ച് രണ്ട് ട്രില്യണ്‍ റിയാലില്‍ അധികമായി ഉയര്‍ന്നു. ബാങ്കുകളുടെ മൂലധനവും കരുതല്‍ ധനശേഖരവും 6.3 ശതമാനം വര്‍ധിച്ച് 318 ബില്യണ്‍ റിയാലിലെത്തിയതായും ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു. 

എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം അതില്‍ വന്‍ ഇടിവ് ഉണ്ടായതോടെ സാമ്പത്തികമായി കൂപ്പുകുത്താന്‍ തുടങ്ങിയതോടെയാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്. അത് ശരിയായ ദിശയിലാണെന്നും സാമ്പത്തികമായി സൗദി മുന്നോട്ടുള്ള പ്രയാണം തുടരുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആനും സാമ അണ്ടര്‍ സെക്രട്ടറിമാരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (11 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends