Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്; ഇന്ത്യയിലെത്തിയത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം കൂടുതല്‍ തുക; പണം കൈവശമുള്ളവര്‍ നാട്ടിലെ എന്‍ആര്‍ഇ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇടുന്നത് ഗുണകരമെന്ന് സാമ്പത്തീക വിദഗ്ധര്‍

08 SEPTEMBER 2018 10:49 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും എണ്ണവില കൂടുന്നതും രൂപയെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് നയക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം കൂടുതല്‍ തുകയാണ് ഇന്ത്യയിലെത്തിയത്.

ഈ സാഹചര്യത്തില്‍ പണം കൈവശമുള്ളവര്‍ക്ക് നാട്ടില്‍ എന്‍ആര്‍ഇ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇടുന്നത് ഗുണകരമാണെന്നും വായ്പയെടുത്ത് അയയ്ക്കുന്നത് ഒട്ടും ഉചിതമല്ലെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിരക്കിലെ വ്യത്യാസത്തിലൂടെ 13 ശതമാനമാണ് പ്രവാസികള്‍ക്ക് നേട്ടമുണ്ടാകുക. അതിനായി 24 ശതമാനം പലിശയ്ക്ക് ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് അയയ്ക്കുന്നത് കൂടുതല്‍ കുരുക്കാകുമെന്നും സൂചിപ്പിച്ചു. വായ്പ എടുത്ത് അയയ്ക്കുന്നവര്‍ക്ക് തിരിച്ചടവ് പ്രശ്‌നമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

2017ല്‍ പ്രവാസി ഇന്ത്യക്കാര്‍ വഴി ഇന്ത്യയിലെത്തിയത് 4,96,800 കോടി രൂപയായിരുന്നു. ഓഗസ്റ്റ് പതിമൂന്നിനാണ് ദിര്‍ഹംരൂപ വിനിമയം പത്തൊമ്പത് കടന്നത്. വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തില്‍ നേരിയ വ്യത്യാസമുണ്ടായെങ്കിലും മൂന്നാഴ്ചയ്ക്കിടെ 62 പൈസ കൂടി കഴിഞ്ഞ ദിവസം 19.62ലെത്തി. ഒരു വര്‍ഷത്തിനിടെ രണ്ടു രൂപ 26 പൈസയുടെ വര്‍ധനയാണ് പ്രവാസികള്‍ക്ക് ലഭിച്ചത്. 2017 സെപ്റ്റംബര്‍ ഏഴിന് 17.41 രൂപയായിരുന്നുവെങ്കില്‍ 2018 സെപ്റ്റംബര്‍ ഏഴിന് ഇത് 19.59 രൂപയായി.

നിരക്കു വര്‍ധിച്ചതോടെ പണമിടപാട് സ്ഥാപനങ്ങളിലും തിരക്കായി. സൗദി റിയാലിന് 19.15 രൂപ, യുഎഇ ദിര്‍ഹം, 19.57, ഖത്തര്‍ റിയാല്‍ 19.73, ഒമാനി റിയാല്‍ 186.57, ബഹ്‌റൈന്‍ ദിനാര്‍ 190.56, കുവൈത്ത് ദിനാര്‍ 237.18 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച രാജ്യാന്തര നിരക്ക്. പ്രാദേശിക വിപണിയില്‍ പത്തും ഇരുപതും പൈസയുടെ വ്യത്യാസത്തിലായിരുന്നു വിപണനം.

അമേരിക്കയിലെ ആഭ്യന്തര മൊത്ത ഉല്‍പാദനവും തൊഴിലവസരവും കൂടുന്നതും ഡോളറിന് കരുത്തായി വരികയാണ്. ഇതെല്ലാം മറ്റു കറന്‍സികള്‍ക്കൊപ്പം ഇന്ത്യന്‍ രൂപയ്ക്കും തിരിച്ചടിയാവും. വൈകാതെ ഒരു ഡോളറിന് 73 രൂപയാകാനും സാധ്യതയേറെയാണ്. റിസര്‍വ് ബാങ്ക് ഇന്ത്യയുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
വായ്പയെടുത്താല്‍ കുടുക്കിലാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (11 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends