Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

എയര്‍ഇന്ത്യ ഹാജിമാരുടെയും വഴിമുടക്കി

01 NOVEMBER 2014 09:55 AM IST
മലയാളി വാര്‍ത്ത.

 പ്രവാസികളെ നിരന്തരമായി ദുരിതത്തിലാഴ്‌ത്തുന്ന എയര്‍ ഇന്ത്യ ഇപ്പോള്‍ ഹാജിമാരേയും വലച്ചു. ഹാജിമാരെയും കൊണ്ട്‌ തിരികെ പറക്കുന്ന എയര്‍ ഇന്ത്യാ വിമാനം കൃത്യ സമയത്തു വരാത്തതും ഹാജിമാരെയും കൊണ്ട്‌ കൃത്യസമയത്ത്‌ പോകാത്തതും ഒട്ടേറെ ഹാജിമാരെ വളരെ കഷ്‌ടത്തിലാക്കി. ഹജ്ജ്‌ കര്‍മ്മം കഴിഞ്ഞ്‌ തിരികെ ജിദ്ദാ രാജ്യാന്തര വിമാനത്താവളം വഴി നാടുകളിലേയ്‌ക്കു പോകേണ്ട നിരവധി ഹാജിമാരാണ്‌ എയര്‍ഇന്തൃയുടെ അലംഭാവത്തില്‍ അവിടെ കുടുങ്ങിപോയത്‌.
കഴിഞ്ഞ 25നും 26നും ജിദ്ദയില്‍നിന്നും ഹാജിമാരെയും കൊണ്ട്‌ പുറപ്പെടേണ്ടിയിരുന്ന വിമാനം അകാരണമായി വൈകിയത്‌ ഹാജിമാരെ കഷ്‌ടത്തിലാക്കിയിരുന്നു. 25ന്‌ രാത്രി 09:15 ന്‌ അസമിലെ ഗുവാഹത്തിയിലേക്കുള്ള എയര്‍ ഇന്തൃാ വിമാനത്തില്‍ യാത്ര തിരിക്കാനായി ഹാജിമാരെ മക്കയില്‍ നിന്ന്‌ രാവിലെ 11ന്‌ തന്നെ ജിദ്ദാ ഹജ്‌ ടെര്‍മിനലില്‍ കൊണ്ടുവന്നിരുന്നു. ഹജ്ജ്‌ ടെര്‍മിനലില്‍ എത്തിയ ശേഷമാണ്‌ ഹാജിമാരോട്‌ തിരിച്ചുപോകേണ്ട വിമാനം എത്തിയില്ല എന്ന്‌ അധികൃതര്‍ അറിയിക്കുന്നത്‌. തുടര്‍ന്ന്‌ ഹാജിമാരെ ജിദ്ദയിലെ സിത്തീന്‍ റോഡിലുള്ള ഹുഫൂഫ്‌ ഹോട്ടലിലേക്ക്‌ മാറ്റി. വിമാനം എത്തുന്ന വിവരമനുസരിച്ച്‌ ഹജ്ജ്‌ ടെര്‍മിനലിലേക്ക്‌ തിരികെ കൊണ്ടുപോകുമെന്നറിയിച്ച്‌ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ മുഴുവന്‍ ഹോട്ടലില്‍ താമസിപ്പിച്ചശേഷം ചൊവ്വാഴ്‌ച രാവിലെയായിരുന്നു വിമാനമെത്തിയ ശേഷം വീണ്ടും ഹജ്ജ്‌ ടെര്‍മിനലിലേക്ക്‌ കൊണ്ടുപോവുകയും തുടര്‍ന്ന്‌ ഉച്ചയോടെ നാട്ടിലേക്ക്‌ യാത്രയാക്കിയതും. ഇരുന്നൂറോളം ഹാജിമാരായിരുന്നു പ്രസ്‌തുത വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നത്‌.
അതേ പോലെ 26ന്‌ ഗോവ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്തൃയുടെ എഐ 5234 എന്ന വിമാനത്തില്‍ പോകേണ്ടിയിരുന്ന ഹാജിമാരുടെ വിമാനവും എത്താത്തതിനാല്‍ ഹാജിമാര്‍ നിരാശരാകേണ്ടിവന്നു. രണ്ട്‌ എംബാര്‍ക്കുമെന്റുകളിലേക്കും യാത്ര ചെയ്യേണ്ടിയിരുന്ന 270 ഹാജിമാരാണ്‌ വിമാനം വരാത്തതിനാല്‍ കഷ്‌ടത്തിലായത്‌. ഹാജിമാരില്‍ ഭൂരിഭാഗവും സ്‌ത്രീകളായിരുന്നു. രാവിലെ പതിവുപോലെ മക്കയില്‍ നിന്ന്‌ ബസ്‌ മാര്‍ഗം ജിദ്ദാ ഹജു ടെര്‍മിനലില്‍ എത്തിയപ്പോഴാണ്‌ വിമാനമില്ലെന്നറിയിച്ചത്‌.
തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ 2.30-ന്‌ ഹാജിമാരെ ഷറഫിയ്യയിലുള്ള കിനാന ഹോട്ടലില്‍(പഴയ സഫാരി ഹോട്ടല്‍) താമസിപ്പിച്ചു. ഇവിടെയാകട്ടെ അരമണിക്കൂര്‍ ഇടവിട്ട്‌ വെള്ളം ലഭ്യമാകാത്ത ഹോട്ടല്‍ മുറിയായിരുന്നു ഹാജിമാര്‍ക്ക്‌ ലഭിച്ചത്‌. വിമാനം എന്ന്‌ വരുമെന്ന അറിയിപ്പ്‌ നല്‍കാതെ പ്രയാസത്തിലാക്കിയ ഹാജിമാര്‍ക്ക്‌ ജിദ്ദയിലെ ബട്‌ക്കല്‍ മുസ്‌ലിം അസോസിയേഷന്‍(ബിഎംഎ) എന്ന സംഘടനയാണ്‌ അതൃാവശ്യ സഹായത്തിനും ഹജുമിഷന്‍ അധികൃതരെ ബന്‌ധപ്പെടാനുമായി ഉണ്ടായിരുന്നത്‌. ബിഎംഎ ഭാരവാഹികളായ ഹബീബുല്ല മുഹ്‌റഷാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഹജുമിഷന്‍ അധികൃതരുമായും എയര്‍ ഇന്ത്യ ഓഫീസുമായും നിരന്തരം ബന്‌ധപ്പെട്ടതിന്റെ ഫലമായി ഇന്നലെ രാത്രി(ചൊവ്വ) പത്തോടെ ബസുകളില്‍ ജിദ്ദാ ഹജ്‌ ടെര്‍മിനലില്‍ എത്തിക്കുകയും രാത്രി രണ്ടോടെ വിമാനം പുറപ്പെടുകയും ചെയ്‌തു.
മറ്റ്‌ വിമാനക്കമ്പനികള്‍ ഹാജിമാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുമ്പോഴാണ്‌ എയര്‍ ഇന്ത്യ തങ്ങളുടെ സ്വന്തം രാജ്യക്കാരായ ഹാജിമാരോട്‌ ഇങ്ങനെ പെരുമാറുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (11 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (12 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (16 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (27 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends