Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേതന സുരക്ഷാ നിയമം തൊഴിലാളികള്‍ക്ക് ഗുണകരം

11 NOVEMBER 2014 03:31 PM IST
മലയാളി വാര്‍ത്ത.

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷാനിയമം സ്വദേശികളും വിദേശികളുമായ ജോലിക്കാര്‍ക്ക് ഗുണകരമാണെന്നും മന്ത്രാലയത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഉപരി തൊഴിലാളികളുടെ അവകാശങ്ങളും പുതിയ നിയമത്തില്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളം ഒരു മാസം വൈകിയാല്‍ മന്ത്രാലയത്തിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ മുഖേന സ്ഥാപന അധികൃതരെ വിവരം ധരിപ്പിക്കുകയും ആവശ്യമാണെങ്കില്‍ സ്ഥാപനത്തില്‍ നേരിട്ട് വന്ന് പരിശോധന നടത്തുകയും ചെയ്യും. ശമ്പളം രണ്ടു മാസം വൈകുന്ന സാഹചര്യത്തില്‍ വര്‍ക്‌പെര്‍മിറ്റ് എടുക്കലും പുതുക്കലും ഒഴികെയുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മരവിപ്പിക്കും.

മൂന്നാം മാസവും ശമ്പളം വൈകിയാല്‍ മന്ത്രാലയത്തിന്റെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും നിര്‍ത്തിവെക്കും. അതോടൊപ്പം തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുവാദം കൂടാതെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണെന്നും ഫൈസല്‍ അല്‍ഉതൈബി പറഞ്ഞു. നിലവിലെ സ്‌പോണ്‍സര്‍ നല്‍കിയ വര്‍ക്ക് പെര്‍മിറ്റ് കാലാവധിയുള്ളതാണെങ്കിലും ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണെന്ന് അല്‍ഉതൈബി വിശദീകരിച്ചു. 500ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ വേതനസുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പണിപ്പുരയിലാണ് മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (10 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (48 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends