വിസിറ്റിങ് വിസയിൽ ദുബായിലെത്തുന്ന ഡോക്ടർമാർക്ക് രണ്ടുവർഷത്തെ വിസയും പുതിയ ലൈസൻസും അനുവദിക്കും

ദുബായിൽ ഡോക്ടർമാർക്ക് കൂടുതൽ അവസരങ്ങൾ . ഡോക്ടർമാർ വിസിറ്റിങ് വിസയിൽ എത്തിയാൽ അവർക്ക് രണ്ടുവർഷത്തെ വിസയും പുതിയ ലൈസൻസും അനുവദിക്കും. ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ നിയമം അനുസരിച്ച് ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ മൂന്നു ക്ലിനിക്കുകളിൽ വരെ ഡോക്ടർമാർക്ക് ജോലി ചെയ്യാനാകും .ജനുവരി 20 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്
ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിനായി സ്വന്തം രാജ്യത്ത് നിന്നു ആപേക്ഷിക്കണം. നിലവിൽ വിസിറ്റിങിൽ എത്തുന്ന ഡോക്ടർമാർക്ക് പരമാവധി ആറുമാസം വരെ മാത്രമെ ദുബായിൽ നിൽക്കാനാകൂ. അത് പോലെ പ്രാക്ടീസ് ചെയ്യുന്നതിന് നൽകുന്ന ലൈസൻസിന് മൂന്നുമാസം വരെയാണ് നിലവിലെ കാലാവധി.
പരമാവധി മൂന്നുമാസം കൂടി മാത്രമെ ഇത് നീട്ടി നൽകാറുള്ളു. എന്നാൽ പുതിയ വ്യവസ്ഥ അനുസരിച്ച് രണ്ടുവർഷം വരെയുള്ള ലൈസൻസാണ് ഡോക്ടർമാർക്കായി നൽകുക. പ്രധാനമായും ഫിസിഷ്യൻ, ഡെന്‍റിസ്റ്റ് വിഭാഗങ്ങളിലുള്ളവർക്കാണ് ദുബായിൽ കൂടുതൽ അവസരമുള്ളത്.
https://www.facebook.com/Malayalivartha


























