60 വയസിന് മുകളിൽ പ്രായമുള്ളവർ ഇനി സൗദിയിൽ ജോലിക്ക് അപേക്ഷിക്കേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ്രായപരിധിയിലാണ് പുതിയ വ്യവസ്ഥ ബാധകം

60 വയസിന് മുകളിൽ പ്രായമുള്ളവർ ഇനി സൗദിയിൽ ജോലിക്ക് അപേക്ഷിക്കേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ്രായപരിധിയിലാണ് പുതിയ വ്യവസ്ഥ ബാധകം . തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് നിയമത്തിനു അംഗീകാരം നൽകി.
മാറിയ വ്യവസ്ഥ അനുസരിച്ച് 18 വയസിൽ താഴെയും അറുപത് വയസ്സിന് മുകളിലും ഉള്ളവരെ ഇനി റിക്രൂട്ട് ചെയ്യാനാവില്ല. എന്നാൽ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകന്മാര്‍ എന്നിവർക്ക് ഈ പ്രായപരിധി ബാധകമല്ല
2016 ൽ പാസാക്കിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ കൂടി ഉൾപ്പെടുത്തിയുള്ള ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം സ്വദേശികൾക്കായി മാറ്റിവച്ച ജോലികളിൽ വിദേശികളെ റിക്രൂട്ട് ചെയ്യാൻ പാടില്ല. സ്വദേശവത്കരണം നടപ്പിലാക്കിയ ശേഷം മാത്രമെ വിദേശികളെ ജോലിക്കെടുക്കാൻ നിയമമുള്ളൂ
റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ശമ്പളം നൽകാതിരിക്കൽ, ബിനാമി ബിസിനസ്, തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കൽ അടക്കമുള്ള നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകൾ നിരസിക്കും.
കേസുകളിലോ മറ്റോ ഉള്‍പ്പെട്ടോ, അത് പോലെ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ തൊഴിലുടമകൾക്ക് സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയാതിരിക്കുകയോ മൂന്നു മാസത്തോളം ശമ്പളം നൽകാതിരിക്കുകയോ ചെയ്‌താൽ വകുപ്പ് മന്ത്രാലയം ഇടപെട്ട് തൊഴിലാളികളെ മറ്റു സ്ഥാപനത്തിലേക്ക് മാറ്റുമെന്നും പുതുക്കിയ നിയമത്തിൽ വ്യവസ്ഥയുണ്ട്
https://www.facebook.com/Malayalivartha