ജിദ്ദയിലെ ആദ്യ കാല പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ജിദ്ദയിൽ വർഷങ്ങളോളം പ്രവാസിയായി കഴിഞ്ഞു വന്ന മലയാളി നാട്ടിൽ വച്ച് നിര്യാതനായി. വയനാട് നായ്ക്കെട്ടിയിലെ പൗര പ്രമുഖനയായ പരേതനായ ഹുസൈൻ മുസ് ലിയാരുടെ മകൻ പി.ടി മുഹമ്മദ് (66) ആണ് മരിച്ചത്.
1977 മുതൽ പ്രവാസിയായ അദ്ദേഹം അവധിക്ക് നാട്ടിൽ പോയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഖുൻഫുദയിലെ മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് അത്താണിയുമായിരുന്നു ഇദ്ദേഹം. ഭാര്യ: ആയിശ. മക്കൾ: ഹിഷാം, ഫഹദ്, ഹസീന, ഹബീബ്, ശുഹൈബ്. മരുമക്കൾ: സിദ്ദീഖ്. സഹോദരങ്ങൾ: ഉസ്മാൻ, ഫാറൂഖ്, അബ്ദുട്ടി.
https://www.facebook.com/Malayalivartha