ബ്രെക്സിറ്റ് തലവേദന ഒഴിയുന്നില്ല ....ബ്രിട്ടനിൽ ആശയക്കുഴപ്പം തുടരുന്നു...

തെരേസയുടെ ഭാവി തുലാസിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകൾ നേടി അവിശ്വാസ പ്രമേയത്തെ തെരേസ മെയ് അതിജീവിച്ചു..എങ്കിലും ബ്രെക്സിറ്റ് വിവാദം ഉയർത്തിയ തലവേദനകൾ അടങ്ങുന്നില്ല.
അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകളാണ് അവർ അനുകൂലമായി നേടിയത്. 117 പേരാണ് തെരേസ്‌ക്കെതിരേ വോട്ടു ചെയ്തത്.അവിശ്വാസപ്രമേയം മറികടക്കാന്‍ 158 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത് .സ്വന്തം പാര്‍ട്ടിയിലെ 48 എം.പി.മാരാണ് തെരേസയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് കത്തുനല്‍കിയത്.
2016ൽ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ ബ്രിട്ടൻ യൂറോപ്യൻ യൂണിയനി(ഇയു)ൽ തുടരണോ വേണ്ടയോ എന്നതിനെപ്പറ്റി ഹിതപരിശോധന നടത്തിയത് ജനങ്ങൾ തുടരണമെന്ന് പറയുമെന്ന് കരുതിയാണ്. എന്നാൽ വോട്ടെടുപ്പിൽ 51 .8 ശതമാനം യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിച്ചു. തുടരണമെന്ന് അഭിപ്രായപ്പെട്ടവർ 48.2% മാത്രമായിരുന്നു.
ബ്രെക്സിറ്റ് പ്രചാരകർ ഊതിപ്പെരുപ്പിച്ച നുണകളും വാഗ്ദാനങ്ങളുമായി അരങ്ങുകൊഴുപ്പിച്ചപ്പോൾ കാമറൂണിന് രാജിവെക്കേണ്ടിവന്നു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും കൂട്ടി തെരേസ മെയ് മന്ത്രിസഭയുണ്ടാക്കിയത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി . .‘ഒന്നുകിൽ ഞാനുണ്ടാക്കിയ പോംവഴി അല്ലെങ്കിൽ പെരുവഴി’ എന്നു പറഞ്ഞാണു മേ പിന്തുണയ്ക്കു ശ്രമിച്ചത്...
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള 35 ലക്ഷം പേരാണു ബ്രിട്ടനിലുള്ളത്. ഇയു രാജ്യങ്ങളിലാകട്ടെ, 12 ലക്ഷം ബ്രിടീഷുകാരും ഉണ്ട്.കരാർ തീരുമാനമായില്ലെങ്കിൽ ഇത്രയും പേരുടെ ജീവിതം അനിശ്ചിതത്വത്തിലാകും
യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതു മാർച്ച് 29ന് അകമാണ്. ശേഷിക്കുന്നത് 72 ദിവസങ്ങൾ മാത്രം . വീണ്ടും ഒരു ഹിതപരിശോധന നടത്തി ജനങ്ങളുടെ അഭിപ്രായം ആരായുക എന്നതാണ് ഇപ്പോൾ യുക്തമായ തീരുമാനം. അതിനു തെരേസാ മെയ് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം
https://www.facebook.com/Malayalivartha