യു എ ഇ 20 പേർക്ക് ആദ്യബാച്ച് ദീർഘകാലവിസ അനുവദിച്ചു

യു.എ.ഇ. സർക്കാർ ആദ്യബാച്ച് ദീർഘകാലവിസ അനുവദിച്ചു. .നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്കും ശാസ്ത്ര ബഹിരാകാശ വൈജ്ഞാനികമേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും അവരുടെ കുടുംബത്തിനും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് പത്തുവര്‍ഷം വരെ കാലവധിയുള്ള ദീര്‍ഘകാലവിസ അനുവദിക്കുന്നത്
ഇത്തവണ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷൻ ജേതാക്കളായ 20 വിദേശികൾക്കാണ് ഇതാദ്യമായി ദീർഘകാലവിസ ലഭിച്ചിട്ടുള്ളത്
വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറ്റമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുത്ത മുഹമ്മദ് ബിൻ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ വാർഷികയോഗത്തിലാണ് ദീർഘകാല വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.
കഴിവും താത്പര്യവുമുള്ള പ്രതിഭകൾക്ക് വേദിയൊരുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ദീർഘകാലവിസ അനുവദിച്ചതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് നൂതന ശാസ്ത്രവകുപ്പ് മന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു
കഴിഞ്ഞ നവംബറിലാണ് ദീർഘകാലവിസ അനുവദിക്കാൻ യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകിയത്. ആരോഗ്യ, ശാസ്ത്ര, ഗവേഷണ, സാങ്കേതിക മേഖലകളിലെ വിദഗ്ധർക്കും കലാ-സാംസ്കാരിക രംഗങ്ങളിൽ ക്രിയാത്മക സംഭാവനകൾ നൽകിയവർക്കും അവരുടെ പങ്കാളികൾക്കും കുട്ടികൾക്കും പത്തുവർഷത്തേക്കുള്ള വിസ അനുവദിക്കുന്നത് . നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, ശാസ്ത്ര വൈജ്ഞാനികമേഖലകളിലെ ഗവേഷകർ എന്നിവറം ഈ വിസക്ക് അർഹരാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യവസായസൗഹാർദ രാഷ്ട്രമാക്കി യു.എ.ഇ.യെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
വ്യവസായികൾക്കും വിവിധ മേഖലകളിലെ വിദഗ്ധർക്കും വിദ്യാർഥികൾക്കും വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പലതാണ്. ഗ്രേഡ് എ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ദീർഘകാലവിസ ലഭിക്കാൻ അർഹത . ഇതോടെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സ്പോര്‍ണസര്‍ഷിപ്പില്ലാതെ രാജ്യത്ത് പഠനം തുടരാം. ഇതനുസരിച്ചാണ് 20 പേർക്ക് ദീർഘകാലവിസ അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha