മികച്ചതൊഴിൽ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളിൽ നാലാംസ്ഥാനം യു എ ഇ ക്ക്

ലോകത്തെ മികച്ചതൊഴിൽ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. നാലാം സ്ഥാനം നിലനിർത്തി. എച്ച്.എസ്.ബി.സി. യുടെ എക്സ്പാറ്റ് എക്സ്‌പ്ലോറർ സർവേയിൽ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് ജോലി തേടിയെത്തുന്നവർക്ക് പ്രിയപ്പെട്ട സ്ഥലമായി യു.എ.ഇ. മാറിക്കഴിഞ്ഞു. സർവേയിൽ പങ്കെടുത്ത 73 ശതമാനം പ്രവാസികളുടെയും അഭിപ്രായം സ്വദേശത്ത് ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയുന്നത് യു.എ.എയിലാണെന്നാണ്.
രാജ്യത്തെ 75 ശതമാനം പ്രവാസികൾക്കും വർഷത്തിലൊരിക്കൽ സ്വദേശത്ത് പോയി വരാനുള്ള വിമാനടിക്കറ്റ് ലഭിക്കുന്നുണ്ട് എന്നതാണ് യു എ ഇ യുടെ ജനസമ്മിതിയുടെ പ്രധാന കാരണം . 85 ശതമാനം പേർക്കും ആരോഗ്യ- മെഡിക്കൽ പരിരക്ഷയും ലഭിക്കുന്നു.
വൈവിധ്യവത്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച തൊഴിലവസരങ്ങളും തൊഴിൽസാഹചര്യങ്ങളും യു എ ഇ യിൽ ഉണ്ടാകുന്നതെന്ന് യു .എ.ഇ.എച്ച്.എസ്.ബി.സി. റീട്ടെയിൽ ബാങ്കിങ് തലവൻ മർവാൻ ഹാദി പറഞ്ഞു
https://www.facebook.com/Malayalivartha