അടുത്ത ആഴ്ച ഖത്തർ വിറക്കും..വരാനിരിക്കുന്നത് സീസണിലെ ഏറ്റവും തണുത്ത കാലാവസ്ഥ

ഖത്തറിൽ ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശുന്നത് മൂലം വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ രാജ്യത്തെ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി വരെയും കുറഞ്ഞ താപനില 10 ഡിഗ്രി മുതല്‍ 14 ഡിഗ്രി വരെയും ആകാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ എട്ട് ഡിഗ്രിയില്‍ താഴെപോകാനും സാധ്യതയുണ്ട് എന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഇത് ഈ സീസണിലെ ഏറ്റവും തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും
മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ താപനില കുറയുമെന്നാണ് റിപ്പോർട്ട്. താപനിലയിലെ വ്യത്യാസത്തിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
തെക്കൻ മേഖലകളിൽ 8 സെൽഷ്യസ് താപനില ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ കടലിൽ പോകുന്നവർ നിർദേശങ്ങൾ അനുസരിക്കണം
ഈ ദിവസങ്ങളില്‍ 18 മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. . ചില പ്രദേശങ്ങളില്‍ ഇത് 38 കിലോമീറ്റര്‍ വരെ ആകുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് തരുന്നു. . പൊടിക്കാറ്റ് അടിക്കുന്നതിനാല്‍ ദൂരക്കാഴ്ച രണ്ടു കിലോമീറ്റര്‍ വരെ ആകും എന്നതിനാൽ യാത്രക്കാരും വാഹനമോടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha