കടുത്ത ഫുട്ബാൾ ആരാധികയായ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സ് തനിക്കും ഭര്‍ത്താവ് ഡാനി മോടെറിനും ഖത്തറില്‍ 2022 ൽ നടക്കാൻ പോകുന്ന ലോക കപ്പ് കാണാൻ ടിക്കറ്റിന് നൽകിയത് ഒരു ലക്ഷം ഡോളര്‍..

കടുത്ത ഫുട്ബാൾ ആരാധികയായ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സ് തനിക്കും ഭര്‍ത്താവ് ഡാനി മോടെറിനും ഖത്തറില്‍ 2022 ൽ നടക്കാൻ പോകുന്ന ലോക കപ്പ് കാണാൻ ടിക്കറ്റിന് നൽകിയത് ഒരു ലക്ഷം ഡോളര്‍..
അമേരിക്കന്‍ ഫിലിം-ടെലിവിഷന്‍ ഷോ ആയ ഗോള്‍ഡന്‍ ഗ്ലോബ്സ് അവാര്‍ഡ് ചടങ്ങിന് മുമ്പ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സമാഹരിക്കാന്‍ നടത്തിയ ലേലത്തിലാണ് ജൂലിയ റോബര്‍ട്ട്‌സ് 100,000 ഡോളര്‍ നല്‍കി രണ്ടു ലോക കപ്പ് ടിക്കറ്റുകള്‍ കരസ്ഥമാക്കിയത്.
പ്രമുഖ ഹോളിവുഡ് താരങ്ങള്‍ ലോസ് ആന്‍ജലസ്സില്‍ വെച്ചു നടത്തിയ ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും വാശിയേറിയ ലേലമായിരുന്നു ദോഹയില്‍ നാല് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന വേള്‍ഡ് കപ്പ് കാണാനുള്ള രണ്ടു ടിക്കറ്റുകള്‍ക്ക് വേണ്ടി നടന്നതെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. പല താരങ്ങളും ലേലത്തില്‍ പങ്കെടുത്തെങ്കിലും ഏറ്റവും കൂടുതല്‍ തുക നല്‍കി ജൂലിയ റോബര്‍ട്ട്‌സ് ടിക്കറ്റുകള്‍ സ്വന്തമാക്കി.
ഹൈതിയില്‍ ഹോളിവുഡ് താരം സീന്‍ പെന്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്താനായിരുന്നു ലേലം.
കടുത്ത ഫുട്ബോള്‍ ആരാധകയാണ് ജൂലിയ റോബര്‍ട്ട്‌സ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ് ജൂലിയയുടെ പ്രിയപ്പെട്ട ടീം. ക്രിസ്ടിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, സിദാന്‍ തുടങ്ങിയവരുടെ കൂടെ ജൂലിയ റോബര്‍ട്ട്‌സ് ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുണ്ട്. ജൂലിയയുടെ മൂന്നു മക്കളും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരാണ്.
മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പായിരിക്കും ഖത്തറില്‍ നടക്കുന്നത്.2020 ല്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.ബ്രിട്ടീഷ് ആർക്കിടെക്ടായ ഫോസ്റ്റർ ആന്റ് പാർട്ട്‌ണേഴ്‌സ് ആണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറബ് നിർമ്മാണ രീതിയിൽ നിന്നും പ്രചേദനം ഉൾകൊണ്ടാണ് സ്റ്റേഡിയത്തിനകവും രൂപകൽപ്പന ചെയ്തിരിക്കുന്നത്
ദോഹയിൽ നിന്നും 15 കിമി മാറി പണി കഴിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഡിയം 40 ബില്യൺ യൂറോ മുതൽമുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഖത്തർ കണ്ടതിൽവെച്ച് ഏറ്റവും വലിയ നിർമ്മാണ പദ്ധതികളിൽ ഒന്നാണ് ലുസൈൽ സ്റ്റേഡിയം
https://www.facebook.com/Malayalivartha