മാർസൂപിയൽ മൃഗങ്ങളെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വേലി മദ്ധ്യ ആസ്ട്രേലിയയിൽ പൂർത്തിയായി

മാർസൂപിയൽ മൃഗങ്ങളെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വേലി മദ്ധ്യ ആസ്ട്രേലിയയിൽ പൂർത്തിയായി.മാർസൂപിയൽ മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ് . ഇവയുടെ മുഖ്യ ശത്രുവായ പൂച്ചകളെ തുരത്താനാണ് വേലി കെട്ടിയിരിക്കുന്നത് . 94 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വേലികെട്ടി സംരക്ഷിത പ്രദേശമായി സൂക്ഷിച്ചിരിക്കുന്നു. ഇവിടെ മാർസൂപിയൽ മൃഗങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് കൺസർവൻസി പറയുന്നു.
മാർസൂപിയൽ എന്നാൽ സഞ്ചിമൃഗമെന്നാണ് അര്‍ത്ഥം. കംഗാരുവിനെപൊലെ കുഞ്ഞുങ്ങളെ ശരീരത്തിലുള്ള സഞ്ചികളിൽ ശ്രുശ്രൂഷിക്കുന്ന മൃഗങ്ങളാണ് അവ.
ഏകദേശം 400 കിലോമീറ്റർ നീളമുള്ള വേലി ന്യൂഹാവൻ വന്യജീവി സങ്കേതത്തിനു ചുറ്റുമാണ് ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന ബിൽബി, ബെറ്റോങ്ങ്, മലാ എന്ന മാർസൂപിയൽ ഇനങ്ങൾക്ക് ഈ സങ്കേതത്തിൽ ആസ്ട്രേലിയയിലെ കാട്ടുപൂച്ചകളുടെ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമായി പെറ്റുപെരുകാനുള്ള അവസരമുണ്ടാവും.
ഓസ്ട്രേലിയയിൽ കാട്ടുപൂച്ചകൾ ഓരോ രാത്രിയിലും ഏകദേശം ഒരു മില്ല്യൺ പക്ഷികളെ കൊന്നുതിന്നുന്നുണ്ടെന്നാണ് കണക്ക് . പുറമെ, ഏകദേശം 20 മറ്റു ചെറു ജന്തുക്കളെ വംശനാശത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തതായി കണക്കാക്കുന്നു
. മലാ എന്ന സസ്‌തനജീവി 10 വർഷം കൊണ്ട് ഈ സുരക്ഷിതമായ സങ്കേതത്തിൽ ഇപ്പോഴത്തെ 2,400 എണ്ണത്തിൽ നിന്ന് 18,000 വരെ ആവുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് കൺസർവൻസി ചീഫ് എക്സിക്യുട്ടീവ് ആറ്റികസ് ഫ്ലെമിംഗ് പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകർ വംശനാശഭീഷണി നേരിടുന്ന 11-ഓളം മാർസൂപിയൽ മൃഗങ്ങളെ ഈ വന്യജീവി സങ്കേതത്തിൽ പോറ്റാനുള്ള പദ്ധതിയിലാണ്.
https://www.facebook.com/Malayalivartha