ജര്‍മ്മനിയില്‍ മുസ്ലിം കുടിയേറ്റത്തിനെതിരെ പ്രതിഷേധം ശക്തം

അഭയാര്‍ത്ഥികളായി എത്തിയവര്‍ ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയാണെന്നാരോപിച്ച് പതിനായിരത്തോളംപേര്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. മുസ്ലിം അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരും റാലിയുമായി രംഗത്തെത്തിയതോടെസാഹചര്യം വഷളായി.
ബെര്‍ലിന്‍, സ്റ്റുഡ് ഗര്‍ട്ട്, ഉള്‍പ്പെടയുള്ള നഗരങ്ങളിലാണ് ജര്‍മ്മനിയിലെ മുസ്ലിം കുടിയേറ്റത്തിനെതിരെ പ്രതിഷേധപ്രകടനം നടന്നത്. അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ഇസ്ലാംമത വിശ്വാസികള്‍ ജര്‍മ്മനിയിലെത്തി രാജ്യത്തെ ഇസ്ലാംവത്കരിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഞങ്ങള്‍ക്ക് ഇവിടെ സ്വസ്ഥതയോടെ ജീവിക്കണം. രാജ്യത്ത് ശരീഅത്ത് നീയമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. സ്ലിങ്ങള്‍ അല്ലാത്തവര്‍ക്കെതിരെ ആക്രമണം രാജ്യത്ത് പെരുകുന്നു.വെന്നും ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കുടിയേറ്റക്കാരായ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്ന സംഘടന കൂടി പ്രതിഷേധ പ്രകടനവുമായി എത്തിയതോടെ ജര്‍മ്മനിയില്‍ സമാധാനാന്തരീക്ഷം വഷളായി.
പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മേര്‍ക്കല്‍ വന്‍ പ്രതിസന്ധിയിലായി. അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നായി ജര്‍മ്മനിയില്‍ അഭയം തേടിയെത്തിയതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha