ആഗോള പ്രവാസി കേരളീയ സംഗമം കൊച്ചിയില്‍

പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്ക് സര്‍ക്കാരുമായി ആശയ വിനിമയം നടത്തുന്നതിനും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം നിര്‍ദേശിക്കുന്നതിനും നയരൂപീകരണത്തിന് സഹായിക്കുന്നതിനും നിക്ഷേപാവസരങ്ങള്‍ കണ്ടെത്തുന്നതിനും അവസരം ലഭിക്കും.
ആയിരം പ്രവാസികള്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്ന സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും. സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റായ
പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രവാസകാര്യമന്ത്രി കെ.സി ജോസഫ് പറഞ്ഞു.
പ്രവാസി മലയാളികള്‍ക്ക് നിക്ഷേപാവസരങ്ങള്‍ കണ്ടെത്താനുള്ള അവസരം കൂടിയായി സംഗമം മാറുമെന്ന് പ്രവാസികാര്യ വകുപ്പ് സെക്രട്ടറിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ റാണി ജോര്‍ജ് പറഞ്ഞു.
സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് globalnrkmeet.com
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha