Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം

29 OCTOBER 2019 01:16 PM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം ..കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാഴ്ച രാത്രി 11.20ന് എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസൗദ് രാജകുമാരൻ വരവേറ്റു. സൗദി പ്രോട്ടോക്കോൾ ഓഫീസർമാരും ഭടന്മാരും അണിനിരന്ന് രാജകീയ സ്വീകരണമാണ് നൽകിയത്.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് നഗരസഭ അധ്യക്ഷൻ എൻജി. താരിഖ് ബിൻ അബ്ദുൽ അസീസ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽസാത്തി, റിയാദ് റീജനൽ പൊലീസ് മേധാവി മേജർ ജനറൽ ഫഹദ് ബിൻ സായിദ് അൽമുത്തൈരി എന്നിവരുമായും വിമാനത്താവളത്തിൽ മോദി ഹസ്തദാനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തിൽ എംബസി സംഘവും പ്രധാനമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു

ഉച്ചക്ക് രണ്ടിന് സൽമാൻ രാജാവ് ഒരുക്കുന്ന ഉച്ചഭക്ഷണത്തിൽ പെങ്കടുക്കാൻ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം രാജാവുമായി സുപ്രധാന വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തും. 3.20ന് ഇരുവരും സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിടും. വൈകീട്ട് 5.30ന് ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പ്രധാനമന്ത്രി മുഖാമുഖത്തിലും പെങ്കടുക്കും. ഏഴ് മണിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ചയിലും രാത്രി എട്ട് മണിക്ക് കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിലും പെങ്കടുത്ത ശേഷം 10.15ന് ഡൽഹിയിലേക്ക് തിരിക്കും

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം ഒരു ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയത്

ഇന്ന് നടക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻറ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും. ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കരാറുൾപ്പടെ സുപ്രധാനമായ പത്തോളം കരാറുകളിൽ ഒപ്പുവെക്കും.

ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഉൾപ്പെടെയുള്ളവർ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിൽ അംഗങ്ങൾ ആയിരിക്കും. പെട്രോ കെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കും. പ്രതിരോധ മേഖലയിലെ സഹകരണം വർധിപ്പിക്കുക, ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയും രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്യും. സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി മടങ്ങും.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പരമ്പരാഗതമായി അടുത്ത സൗഹൃദ ബന്ധമുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങൾക്ക് അവലംബിക്കാവുന്ന ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് സൗദി അറേബ്യ. 2019 ഫെബ്രുവരിയിൽ നടത്തിയ ന്യൂദൽഹി സന്ദർശനത്തിനിടെ ഇന്ത്യയിലെ മുൻഗണനാ മേഖലകളിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത സൗദി കിരീടാവകാശി പ്രകടിപ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (40 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends