പാപ്പരാസികൾ അമേരിക്കൻ നടി ലിൻഡ്സെ ലോഹന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും പിന്നാലെ...ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം .. രണ്ടുപേരും ഒത്തുചേർന്ന ഫോട്ടോകൾ വൈറലായിക്കഴിഞ്ഞു ...

സൗദി രാജാവ് സല്‍മാന്‍ രാജകുമാരന്‍റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂണ്‍ 21 നാണ്...മി. എവരത്തിംഗ് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ വിശേഷണം.. ആചാരങ്ങളില്‍ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത സല്‍മാന്‍ നബിയുടെ കാലത്ത് സ്ത്രീകള്‍ ഒട്ടകം ഓടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആധുനിക ഒട്ടകമായ കാര്‍ ഓടിക്കാം എന്നു പറഞ്ഞ സരസനായ ഭരണാധികാരിയാണ്
എന്നാൽ ഇപ്പോൾ സൽമാൻ വാർത്തകളിൽ ഇടം പിടിച്ചത് ഇതിനൊന്നുമല്ല.. അമേരിക്കൻ നടി ലിൻഡ്സെ ലോഹനുമായി മുഹമ്മദ് ബിൻ സൽമാൻ അടുപ്പത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിലെ തരംഗം ആയിട്ടുള്ളത്
സൗദി കിരീടാവകാശി തന്റെ സ്വകാര്യ ജെറ്റിൽ നിന്ന് ലിൻഡ്‌സെ ലോഹനെ കാണാൻ പോയെന്നും സമ്മാനങ്ങൾ കൈമാറിഎന്നും ഒക്കെയാണ് അഭ്യൂഹങ്ങൾ . എന്നാൽ ഇത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ലിൻഡ്സെയുടെ വക്താവ് പറയുന്നത്
സൗദി കിരീടാവകാശി ലിൻഡ്‌സെക്ക് ഒരു ക്രെഡിറ്റ് കാർഡും നൽകിയിട്ടില്ല,”- അവർക്കിടയിൽ ഒന്നുമില്ല. ഒരു വർഷം മുമ്പ് ഫോർമുല വൺ ഗ്രാൻഡ് പ്രീ മൽസരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്..അദ്ദേഹം പറഞ്ഞു.
എന്നാൽ തന്‍റെ മകളുമായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് മാന്യമായ ബന്ധമുണ്ടെന്ന് ലിൻഡ്‌സെയുടെ പിതാവ് മൈക്കൽ ലോഹൻ പറഞ്ഞിട്ടുണ്ട് . എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ട് അദ്ദേഹം നിഷേധിച്ചു.
മിഡിൽ ഈസ്റ്റിലെ പല പ്രമുഖരും ലിൻഡ്‌സെയുടെ സുഹൃത്തുക്കളാണെന്നും നടിയുടെ പിതാവ് മൈക്കൽ കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ അഭയാർഥികളെ സഹായിക്കാനായി ലിൻഡ്സെ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായും മറ്റും വിവിധയിടങ്ങളിൽവെച്ച് ലിൻഡ്സെയും മുഹമ്മദ് ബിൻ സൽമാനും കണ്ടുമുട്ടാറുണ്ട്. എന്നാൽ അവർ തമ്മിൽ മറ്റൊരുതരത്തിലുള്ള ബന്ധമില്ലെന്നും മൈക്കൽ ഉറപ്പിച്ചു പറയുന്നു. ഏതായാലും പാപ്പരാസികൾ ലിൻഡ്സെയുടെയും മുഹമ്മദ് ബിൻ സൽമാന്‍റെയും പിന്നാലെയുണ്ട്.
സല്‍മാന്‍ രാജാവിന്‍റെ മൂന്നാം ഭാര്യയിലെ മുത്തമകനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 'എംബിഎസ്' എന്ന ചുരക്കപ്പേരിലാണ് അറിയപ്പെടുന്നത് . നിയമ ബിരുദമുള്ള സല്‍മാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യമേഖലയിലെ വ്യവസായ സംരഭങ്ങളിൽ മികവ് തെളിയിച്ചിരുന്നു
രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ സല്‍മാന്‍റെ നേതൃത്വത്തിലാണ് 'വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ' അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും നല്‍കാനും രാജ്യത്ത് ശിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങള്‍ മുഹമ്മദ് സല്‍മാന് ലോകജനതക്ക് മുന്‍പില്‍ ഒരു പരിഷ്കര്‍ത്താവിന്‍റെ രൂപമാണ് നല്‍കിയിട്ടുള്ളത്
https://www.facebook.com/Malayalivartha