Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്നല്ലേചൊല്ല്.. ഇവിടെ ഇതാ ഈ റസ്റോറന്റുകളിൽ സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിൽ ഒരുക്കിയിരിക്കുന്നത്... പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും

08 NOVEMBER 2019 04:07 PM IST
മലയാളി വാര്‍ത്ത

പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്ന പഴംചൊല്ല് എല്ലാവർക്കും അറിയാം.. എന്നാൽ എത്രപേർക്ക് അതിനുള്ള ധൈര്യമുണ്ട് എന്നതാണ് പ്രശ്നം ...അത്തരം ധൈര്യശാലികളെ കാത്തിരിക്കുന്നത് പാമ്പ് രുചികളുടെ വിസ്മയ ലോകം ആണ്. ഇങ്ങനെ പാമ്പിനെ തിന്നാന്‍ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് വിയറ്റ്‌നാം... വിയറ്റ്‌നാമിലെ പാമ്പ് റസ്റ്റോറന്റിലെ അകകാഴ്ചകള്‍ ഇങ്ങനെ…ഓർഡർ അനുസരിച്ച് സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിലെത്തും

. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വിയറ്റ്‌നാമില്‍ ഇത്തരം നിരവധി പാമ്പ് റസ്റ്ററന്റുകളുണ്ട്. പാമ്പു കൊണ്ടുള്ള വെറൈറ്റി വിഭവങ്ങളാണ് ഇവിടേക്ക് അന്യ രാജ്യങ്ങളിൽ നിന്നുള്ള പാമ്പു പ്രേമികളെ ആകർഷിക്കുന്നത്.. നടുക്കഷ്ണം മാത്രമല്ല തൊലി വരെ ഉപയോഗിച്ച് നല്ല ഭക്ഷണമുണ്ടാക്കിത്തരും, വിയറ്റ്നാമിലെ ഈ ഹോട്ടല്‍. ഹാനോയ്ക്കടുത്തുള്ള ങ്ങുയെന്‍ വാന്‍ ദുക് ആണ് പാമ്പ് വിഭവങ്ങള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഹോട്ടല്‍.

ഇരുപതു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. വിയറ്റ്‌നാമിന്റെ തനതു പാചക ശൈലി തന്നെയാണ് പാമ്പു വിഭവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും! ഇവിടെ മെനു ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

കടന്നു ചെല്ലുമ്പോള്‍ത്തന്നെ ഏതുതരം പാമ്പിനെ വേണമെന്നു സ്വയം തീരുമാനിക്കാം. ഉടന്‍ അവര്‍ അതിനെ കശാപ്പു ചെയ്യും. പിന്നെ അടുക്കളയിലേക്കു കൊണ്ടു പോയി വെട്ടി തുണ്ടംതുണ്ടമാക്കി മുറിക്കുന്നു. തൊലി ചീളുകളാക്കി എണ്ണയിലിട്ടു വറുക്കുന്നത് ഇവിടെ സ്ഥിരമാണ്. ഒരു മൂര്‍ഖനെ കൊന്നാല്‍ ആറു മുതല്‍ എട്ടു വരെ പേര്‍ക്കു സുഖമായി കഴിക്കാനുള്ളത്ര ഇറച്ചി കിട്ടും. ഏകദേശം 4300 രൂപ വരും ഇതിന്റെ വില.

പണ്ടു തലവേദനയ്ക്കു മരുന്നായി വിയറ്റ്നാമിലെ ആളുകള്‍ പാമ്പിന്റെ രക്തം ഉപയോഗിച്ചിരുന്നത്രേ. പാമ്പിന്റെ പിത്തരസം തൊണ്ടയ്ക്കും അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. പാമ്പിറച്ചി കഴിക്കുന്നത് ചിലരില്‍ അലര്‍ജി പോലെയുള്ള അവസ്ഥകള്‍ ഉണ്ടാക്കാം. എന്നാല്‍ തങ്ങള്‍ ഈ റസ്റ്ററന്റ് ആരംഭിച്ച കാലം മുതല്‍ ഇവിടെനിന്നു പാമ്പു വിഭവങ്ങള്‍ കഴിച്ച ആര്‍ക്കും കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് ങ്ങുയെന്‍ വാന്‍ ദുക്കിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തും ചെയ്യുന്ന മലയാളികള്‍ പക്ഷെ ഇതിനു ധൈര്യം കാട്ടുമോയെന്ന് സംശയമാണ്.

പാമ്പുകൾ മാത്രമല്ല ഏതുജീവികളുടെയും മാംസംകൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വിയറ്റ്‌നാമിൽ ലഭ്യമാണ് .ഭക്ഷണത്തിനായി കൊല്ലുന്ന ജീവികളുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളില്‍ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാര്‍ക്ക് കുടിക്കാൻ നൽകുകയും ചെയ്യും. ഇത് കൂടാതെ ജീവികളുടെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയവും മദ്യത്തിനൊപ്പം ചേർത്തു നല്‍കും. ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിൽ എത്തുന്നവര്‍ക്ക് ഏതു ജീവിയുടെ മാംസവും തിരഞ്ഞെടുക്കാം

റസ്റ്റോറന്റിന് ചുറ്റും കൂടുകളില്‍ പാമ്പ്, കുതിര, പ്രാവ്, വിവിധയിനം പക്ഷികള്‍, പന്നി, കീരി, മരപ്പട്ടി, മുയലുകള്‍ തുടങ്ങി അനേകം ജീവികളെ ജീവനോടെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഏതു ജീവിയെ ആണ് ഭക്ഷിക്കേണ്ടത് എന്ന് അവരവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ജീവിയുടെ വലുപ്പം നോക്കിയാണ് വില കണക്കാക്കുന്നത്

അപ്പോൾ നേരെ വിയറ്റ്നാമിലേക്ക് യാത്രയാകാം...അല്ലെ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (10 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (32 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends