Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ യുദ്ധവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു ... ലോക ശക്തികളിൽ പ്രമുഖ സ്ഥാനമാണ് ഇപ്പോൾ തന്നെ ഇന്ത്യൻ വ്യോമസേനക്ക് ഉള്ളത് . വീണ്ടും യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് വ്യോമസേന .ഇതിന്റെ ഭാഗമായി മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ആണ് ഇന്ത്യൻ സേന വാങ്ങുന്നത്

08 NOVEMBER 2019 05:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ യുദ്ധവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു . ലോക ശക്തികളിൽ പ്രമുഖ സ്ഥാനമാണ് ഇപ്പോൾ തന്നെ ഇന്ത്യൻ വ്യോമസേനക്ക് ഉള്ളത് . വീണ്ടും യുദ്ധവിമാനങ്ങളുടെ എണ്ണം ഉയര്‍ത്തി കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് വ്യോമസേന .ഇതിന്റെ ഭാഗമായി മുന്നൂറോളം യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ആണ് ഇന്ത്യൻ സേന വാങ്ങുന്നത് . തദ്ദേശീയമായി നിര്‍മിക്കുന്ന യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് .. യുദ്ധ വിമാനങ്ങൾക്ക് പുറമെ പരിശീലന വിമാനങ്ങളും സേന വാങ്ങും ..

83 തേജസ് മാര്‍ക്ക്- വണ്‍ വിമാനങ്ങള്‍, തേജസ് മാര്‍ക്ക്-രണ്ടിന്റെ പത്ത് സ്ക്വാഡ്രണുകള്‍, അഞ്ചാംതലമുറയില്‍പ്പെട്ട 36 അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് വിമാനങ്ങൾ ..പുതുതായി നിര്‍മിച്ച പരിശീലന വിമാനമായ എച്ച്.ടി.ടി.പി.-40 തുടങ്ങിയവയാണ് പുതുതായി വാങ്ങുന്ന വിമാനങ്ങൾ .. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് ആണ് യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും സേന സ്വന്തമാക്കുന്നത്

തേജസ് മാര്‍ക്ക് വണ്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍, വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും ചേർന്ന് നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ ഒപ്പിട്ടേക്കും .ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.. എച്ച്എഎൽ സ്വന്തമായി നിർമിക്കുന്ന തേജസ് പോർവിമാനങ്ങളുടെ പുതിയ പതിപ്പാണ് വ്യോമസേനയ്ക്ക് നൽകുന്നത് . തേജസിന്റെ 40 പ്രാഥമികപതിപ്പ് വിമാനങ്ങള്‍ ഇതിനോടകം സേന വാങ്ങിയിരുന്നു. 16 മുതൽ 18 വിമാനങ്ങള്‍ അടങ്ങിയതാണ് തേജസ് മാര്‍ക്ക് രണ്ട് സ്ക്വാഡ്രണ്‍

രണ്ട് വർഷം മുൻപാണ് 83 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാൻ വ്യോമസേന ടെൻഡർ വിളിച്ചത്. എന്നാൽ അന്ന് എച്ച്‌എഎൽ പറഞ്ഞ വില കൂടുതലാണെന്ന അഭിപ്രായം സർക്കാരിനും വ്യോമസേനയ്ക്കും ഉണ്ടായിരുന്നു. അതിനാൽ വിലനിർണയ വിഷയത്തിൽ പദ്ധതി തടസ്സപ്പെട്ടിരുന്നു.

അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് വിമാനത്തിന്റെ രൂപകല്‍പ്പന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. അതോടെ അഞ്ചാംതലമുറയില്‍പ്പെടുന്ന ഇന്ത്യയുടെ ആദ്യ പോര്‍വിമാനം ഇതായിരിക്കുമെന്നാണ് കരുതുന്നത്.... നിലവിൽ യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്.ആ പട്ടികയിലേക്കാണ് ഇപ്പോൾ ഇന്ത്യയും കുതിച്ചുയരുന്നത്. ഇത് ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന് തീർച്ചയാണ്

പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനെ വ്യോമസേന അറിയിച്ചുകഴിഞ്ഞു . തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനങ്ങള്‍ സേനയില്‍ കൂടുതല്‍ ഉൾപ്പെടുത്തുമെന്ന് ഈയിടെ ചുമതലയേറ്റ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ വ്യക്തമാക്കിയിരുന്നു. ......അതിനു പിന്നാലെയാണ് ഇപ്പോൾ 300 തദ്ദേശീയ യുദ്ധ വിമാനങ്ങൾ വാങ്ങാൻ സേന തീരുമാനിച്ചത് ..

പാകിസ്താന്‍, ചൈന അതിര്‍ത്തികളില്‍ കുറ്റമറ്റവിധത്തില്‍ വ്യോമപ്രതിരോധം ഒരുക്കാന്‍ കുറഞ്ഞത് യുദ്ധവിമാനങ്ങളുടെ 42 സ്ക്വാഡ്രണുകളെങ്കിലും വേണമെന്നാണ് സേനയുടെ കണക്ക് കൂട്ടൽ ..നിലവില്‍, 30 സ്ക്വാഡ്രണുകള്‍ മാത്രമാണ് വ്യോമസേനക്ക് ഉള്ളത് . ഇതിന്റെ കരുത്ത് കൂട്ടുക എന്നതാണ് സേന പ്രധാനമായും ലക്ഷ്യമിടുന്നത്

അതേസമയം ഇന്ത്യൻ സേനയിൽ റഫാൽ, ബ്രഹ്മോസ് എന്നീ കരുത്തന്മാരായ പോർ വിമാനങ്ങളാണ് ഉള്ളത്..കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്.. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈല്‍ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടല്‍, വായു പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബ്രഹ്മോസ്..ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും.

ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും.ഇതുകൂടാതെ ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് II (K)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍. ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തില്‍ ‍(മണിക്കൂറില്‍ ഏകദേശം 8575 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ഈ മിസൈലിനാകും...

ഇത്തരം കരുത്തുറ്റ പോർവിമാനങ്ങൾ ഇന്ത്യക്ക് സ്വന്തമായുണ്ട് എന്നത് തന്നെയാണ് ശത്രുരാജ്യങ്ങളെ ഭയപ്പെടുത്തുന്നതും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (11 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (33 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends