Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

വേദിയില്‍ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു ചിത്ര. സദസ് എല്ലാം മറന്ന് അതില്‍ മുഴുകിയിരിക്കുകയുമായിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 'തോം തോം തോം' പാടി അഹമ്മദ് സുല്‍ത്താന്റെ എന്‍ട്രി...സൗദിയിലിപ്പോൾ മുഴങ്ങുന്നത് 'തോം തോം തോം' എന്ന അറബ് ചുവയിലെ അനുപല്ലവിയാണ് ..ദിവസം രണ്ട് കഴിഞ്ഞെങ്കിലും അതിന്റെ അനുരണനങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല...

13 NOVEMBER 2019 01:29 PM IST
മലയാളി വാര്‍ത്ത

സൗദിയിലിപ്പോൾ മുഴങ്ങുന്നത് 'തോം തോം തോം' എന്ന അറബ് ചുവയിലെ അനുപല്ലവിയാണ് ..ദിവസം രണ്ട് കഴിഞ്ഞെങ്കിലും അനുരണനങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല... റിയാദില്‍ നടന്ന ഒരു സംഗീത പരിപാടിയിൽ അഹമ്മദ് സുൽത്താൻ അൽമൈമാനി എന്ന സൗദി യുവഗായകൻ ഗായിക കെ.എസ്. ചിത്രയോടൊപ്പം ആലപിച്ച ‘ഒരു മുറൈ വന്ത് പാർത്തായാ....’ ഗാനം ആണ് ഇപ്പോൾ ഇന്ന് സോഷ്യൽ മീഡിയയിൽ ലോക വൈറലായി മാറിയിരിക്കുന്നത്

ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ആണ് മലയാളത്തിന്റെ വാനമ്പാടിക്കൊപ്പം സൗദി ഗായകൻ പാടിത്തിമിർത്തത് ... ചിത്രയുടെ ശബ്ദമാധുരിയിൽ ലയിച്ചിരുന്ന സദസിനെ ഞെട്ടിച്ചായിരുന്നു അഹമ്മദ് സുൽത്താന്റെ മാസ് എൻട്രി. ‘

വേദിയില്‍ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു ചിത്ര. സദസ് എല്ലാം മറന്ന് അതില്‍ മുഴുകിയിരിക്കുകയുമായിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഹമ്മദ് സുല്‍ത്താന്റെ എന്‍ട്രി. 'തോം തോം തോം' എന്ന അനുപല്ലവിയുമായി വേദിയിലെത്തിയ അഹമ്മദ് സുല്‍ത്താന്‍ അറബ് ചുവയില്‍ ബാക്കി കൂടി പാടിയതോടെ സദസ് അദ്ദേഹത്തെ നെഞ്ചേറ്റി.

ആദ്യത്തെഅമ്പരപ്പു മാറിയപ്പോൾ ആളെ സദസ്സ് തിരിച്ചറിഞ്ഞു . റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘വൈഷ്ണവ ജനതോ’ എന്ന പൗരാണിക ഹിന്ദു ഭജൻ പാടി നേരത്തെ തന്നെ വൈറൽ താരമായി മാറിയ അഹമ്മദ് ആയിരുന്നു ആ അറബി വേഷധാരി . മലയാളിയെ കാലങ്ങളായി രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന 'മണിച്ചിത്രത്താഴ്' എന്ന സൂപ്പർഹിറ്റ് ഫാസിൽ ചിത്രത്തിലെ ഈ പാട്ട് ഒരു അറബ് ഗായകെൻറ സ്വരത്തിൽ കൂടി കേട്ടതോടെ സദസ്സ് ഇളകി മറിഞ്ഞു .. ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു കെ.എസ് ചിത്രയ്ക്കൊപ്പം അദ്ദേഹം വേദിയിലെത്തിയത്

അഹമ്മദ് സുൽത്താൻ അൽമൈമാനി , മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അൽമറായിയിൽ ഏരിയ സെയിൽസ് മാനേജരായി റിയാദിൽ ജോലി ചെയ്യുകയാണ് . പൗരാണികമായി ഗുജറാത്തീ വേരുകളുള്ള സൗദി ഗോത്രമാണ് അൽമൈമാനി. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്ന് തുടങ്ങുന്ന ഒരു ജന്മാന്തര ബന്ധം സുൽത്താന് ഇന്ത്യയുമായുണ്ട്. ആ ഇഴയടുപ്പം ഹിന്ദി പാട്ടുകളോടും സുൽത്താനുണ്ടായി. ഹിന്ദി ഗായകനെന്ന നിലയിലാണ് സൗദി സംഗീത ലോകത്ത് ഈ യുവഗായകൻ അറിയപ്പെടുന്നത്

ഗാന്ധിജിയുടെ 150-ാം ജയന്തി പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗാന്ധിജിക്ക് ഏറ്റവും ഇഷ്ടമുള്ള ഭജൻ വൈഷ്ണവ ജനതോ പാടാൻ അഹമ്മദ് സുൽത്താൻ അവിടെയെത്തിയത്. ആ പാട്ട് വൈറലായതോടെ സുൽത്താനെ സൗദി ആസ്വാദകലോകത്തിന് പുറത്തും അറിയാൻ തുടങ്ങി. റിയാദിലെ സംഗീത പരിപാടിക്കുവേണ്ടി വളര കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഒരു മുറൈ വന്ത് പാർത്തായ പഠിച്ചു, മനോഹരമായി പാടി വൈറലാക്കി പുതിയ ചരിത്രവും സൃഷ്ടിച്ചു. പാട്ടുകേട്ട് സാക്ഷാൽ ചിത്ര തന്നെ അത്ഭുതപ്പെട്ടുപോയി.

ലോകത്ത് മറ്റേത് ഭാഷയും പഠിക്കാനും പാടാനും എളുപ്പമാണ്. എന്നാൽ ഏറ്റവും പ്രയാസമുള്ള ഭാഷയായ മലയാളത്തിലെ ഒരു ഗാനം ഇത്രയും മികവോടെ, അക്ഷരസ്ഫുടതയോടെ ഒരു അറബി ഗായകന് പാടാൻ കഴിയുന്നത് വിസ്മയിപ്പിക്കുന്നു എന്നാണ് ചിത്ര വേദിയിൽ വെച്ച് പറഞ്ഞത്. സുൽത്താനെ മനസ് തുറന്ന് അഭിനന്ദിക്കുകയും ചെയ്തു. ചിത്രയയോടൊപ്പം ഒരു ഹിന്ദി ഗാനവും കൂടി പാടിയാണ് അഹമ്മദ് സുൽത്താൻ വേദി വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (7 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (20 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (24 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (39 minutes ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (47 minutes ago)

വാരഫലമിങ്ങനെ...  (58 minutes ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (1 hour ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (1 hour ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (7 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends