Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

മരുഭൂമിയിൽ കൊടിയ ദുരിതത്തിൽനിന്ന്​ മലയാളി നാട്ടിലേക്ക് ; മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി

22 NOVEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റർ അലയാൻ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അൻഷാദിനെയാണ് രണ്ടുവർഷത്തിന് ശേഷം സൗദി പൊലീസും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് രക്ഷപ്പെടുത്തിയത്. സ്വന്തം നാട്ടുകാരൻ കൂടിയായ വിസ ഏജന്റാണ് ചതിച്ചത്.

സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നൽകി ഇയാൾ യുവാവിനെ കെണിയിൽപ്പെടുത്തുകയായിരുന്നു. 2017ലാണ് റിയാദിലെത്തിയത്. എയർപ്പോർട്ടിൽ നിന്ന് സ്പോൺസർ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററർ അകലെ സാജിർ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ അൻഷാദ് അന്ന് തന്നെ എതിർത്തു. എന്നാൽ മുഖമടച്ച അടിയായിരുന്നു സ്പോൺസറുടെ മറുപടി. അന്ന് തുടങ്ങിയതാണ് ദുരിതം. പത്ത് നാൽപത് ഒട്ടകങ്ങളും കുറെ ആടുകളും. അവയെ പരിപാലിക്കണം. മരുഭൂമിയിൽ കൊണ്ടുനടന്ന് മേയ്ക്കണം. കൂടെ ഒരു സുഡാനി ജോലിക്കാരൻ കൂടിയുണ്ടായിരുന്നു. അയാൾ ഒരു വർഷം കഴിഞ്ഞപ്പോൾ ഓടിപ്പോയി. രണ്ടുവർഷത്തിനിടെ രണ്ടായിരത്തിലേറെ കിലോമീറ്റർ ഈ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് സഞ്ചരിച്ചു.
ആടുജീവിതത്തിലെ കൊടിയ പീഡാനുഭവങ്ങളുടെ പുതിയ അധ്യായമാണ് അൻഷാദ് എന്ന അമ്പലപ്പുഴ സ്വദേശി. 25 മാസത്തിനിടെ സൗദി മരുഭൂമിയിൽ ആടുകളും ഒട്ടകങ്ങളുമായി അലഞ്ഞത് രണ്ടായിരത്തോളം കിലോമീറ്റർ. തളർന്നിരിക്കുേമ്പാൾ തൊഴിലുടമയുടെയും മകെൻറയും ക്രൂരമായ പീഡനം. ഒട്ടകത്തിനുള്ള വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയും ഭക്ഷണം. രണ്ടുവർഷത്തിനിടെ കുളിച്ചത് രണ്ടോ മൂന്നോ തവണ. ഉടുത്തുമാറാൻ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. ശമ്പളമെന്നത് കേട്ടുകേൾവി മാത്രം.

ഒറ്റക്കായ അൻഷാദ് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്പോൺസറുടെയും മകെൻറയും ശാരീരിക പീഡനം ഇടക്കിടെ ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ രണ്ടുതവണ മാത്രമാണ് നാട്ടിൽ വീട്ടുകാരെ വിളിച്ചത്. വഴിയിൽ കണ്ട മറ്റ് ആട്ടിടയന്മാരുടെ ഫോണുകളിൽ നിന്നാണ് വീട്ടിേലക്ക് വിളിച്ച് താൻ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് പറഞ്ഞത്. അറാറിൽനിന്ന് തിരിച്ചുള്ള യാത്രക്കിടയിൽ രണ്ടു മാസം മുമ്പ് ഒരു രാത്രിയിൽ തമ്പിൽനിന്ന് ഇറങ്ങിയോടി 90 കിേലാമീറ്റർ നടന്ന് മൂന്നു ദിവസം കൊണ്ട് സമൂദ എന്ന സ്ഥലത്തെത്തി. വഴിയിൽ നിന്ന് ഒരു സൗദി പൗരൻ ട്രക്കിൽ കയറ്റി സമൂദ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

പൊലീസ് സ്പോൺസറെ വിളിച്ചുവരുത്തി. ഒരു മാസത്തിനുള്ളിൽ ശമ്പള കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്ത് എക്സിറ്റ് അടിച്ച് നാട്ടിൽ വിടാമെന്ന് പൊലീസിന് എഴുതി നൽകി യുവാവിനെയും കൊണ്ട് അയാൾ തിരിച്ചുപോയി. ഇതിനിടെ യുവാവിെൻറ ദുഃസ്ഥിതി അറിഞ്ഞ് മാതാപിതാക്കൾ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമൊന്നും ഇല്ലാതായപ്പോൾ ഹഫർ അൽബാത്വിനിലെ ഫ്രേറ്റണിറ്റി ഫോറം പ്രവർത്തകൻ നൗഷാദ് കൊല്ലം, റോയൽ ട്രാവൽസ് സൗദി പ്രതിനിധി മുജീബ് ഉപ്പട എന്നിവർ വഴി യുവാവിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. ഇന്ത്യൻ എംബസി വെൽഫെയർ വിങ് ഉദ്യോഗസ്ഥൻ ഷറഫുദ്ദീൻ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി.

വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് സാമൂഹിക പ്രവർത്തകരായ നൗഷാദ് കൊല്ലം, മുജീബ് ഉപ്പട എന്നിവർ ഈ സമയം യുവാവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ കൂടി സഹായത്തോടെ അവർ ഒടുവിൽ അന്വേഷിച്ച് സമൂദ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോൾ പൊലീസുകാർക്ക് അതിന് ഒരു മാസം മുമ്പ് ഈ യുവാവ് തങ്ങളുടെ അടുത്തെത്തിയത് ഓർമവന്നു. അവര്‍ ഉടൻ മരുഭൂമിയിൽ അന്വേഷിച്ചുപോയി തൊഴിലുടമയെ കസ്റ്റഡിയിലെടുക്കുകയും അൻഷാദിനെ കണ്ടെത്തി കൊണ്ടുവരികയും ചെയ്തു. ജോലി തുടങ്ങിയ ശേഷം ഇതുവരെ ശമ്പളം കൊടുത്തിരുന്നില്ല.

പൊലീസ് തൊഴിലുടമയെ ലോക്കപ്പിൽ അടച്ച് വിരട്ടിയതിനെ തുടർന്ന് രണ്ടുവർഷത്തെയും മുഴുവൻ ശമ്പളവും അയാളുടെ മകൻ കൊണ്ടുവന്നു കൊടുത്തു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കി ഒരാഴ്ചക്കുള്ളിൽ നാട്ടിൽ കയറ്റിവിടാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊലീസിന് ഉറപ്പുകൊടുത്തിരിക്കുകയാണ് സ്പോൺസർ. യുവാവ് ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (29 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (42 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (46 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (1 hour ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (2 hours ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends