Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

അമ്മയുമായി കലഹിച്ച് ഫ്ലാറ്റിൽ നിന്നു കുതറിയോടിയ ആ പതിമൂന്നുകാരി പെൺകുട്ടി ഓടി പോയത് മരണത്തിലേക്ക് ....രക്ഷിക്കാൻ ഓടിയടുത്തവർ കണ്ടത് ഫ്ലാറ്റ് സമുച്ചയത്തിന്റെ 12–ാം നിലയിൽ നിന്ന് എടുത്തു ചാടുന്ന കുട്ടിയെ ....കൂട്ടുകാരിക്ക് ഫ്ലാറ്റിൽ നിന്ന് തൂങ്ങിയാടുന്ന തന്റെ കാലുകളുടെ ചിത്രം അയച്ചു കൊടുത്ത അവൾ കുറിച്ച്..'ഞാൻ പോവുന്നൂ '

23 NOVEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

അമ്മയുമായി കലഹിച്ച് ഫ്ലാറ്റിൽ നിന്നു കുതറിയോടിയ ആ പതിമൂന്നുകാരി പെൺകുട്ടി ഓടി പോയത് മരണത്തിലേക്ക് ....രക്ഷിക്കാൻ ഓടിയടുത്തവർ കണ്ടത് ഫ്ലാറ്റ് സമുച്ചയത്തിന്റെ 12–ാം നിലയിൽ നിന്ന് എടുത്തു ചാടുന്ന കുട്ടിയെ ....കൂട്ടുകാരിക്ക് ഫ്ലാറ്റിൽ നിന്ന് തൂങ്ങിയാടുന്ന തന്റെ കാലുകളുടെ ചിത്രം അയച്ചു കൊടുത്ത അവൾ കുറിച്ച്..'ഞാൻ പോവുന്നൂ '

ഇക്കഴിഞ്ഞ നവംബർ 15 വെള്ളിയാഴ്ച രാത്രി അർധരാത്രിയിൽ വെറും പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി ആല്മഹത്യ ചെയ്തു.. . അമ്മയുമായി കലഹിച്ച് ഫ്ലാറ്റിൽ നിന്നു കുതറിയോടിയ ആ പെൺകുട്ടി മരണത്തിലേക്കാണു പോയതെന്നു ഉൾക്കൊള്ളാൻ അയൽക്കാർക്ക് ഇനിയുമായിട്ടില്ല. ഫ്ലാറ്റ് സമുച്ചയത്തിന്റെ 12–ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയ ആ പെൺകുട്ടിയെ ഓർത്ത് കരയാത്തവർ ആരുമില്ല ... മരിക്കുമ്പോൾ ഒരു മാസം ഗർഭിണിയായിരുന്നു പിങ്കി എന്ന വിളിപ്പേരിൽ ഇന്നറിയപ്പെടുന്ന ആ പെൺകുട്ടി എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം . ബാങ്കോക്കിൽ ആണ് സംഭവം

നവംബർ 11ന് ആറ് യുവാക്കൾ ചേർന്ന് പിങ്കിയെയും കൂട്ടുകാരിയെയും ഫ്ലാറ്റിൽ പൂട്ടിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അമ്മ പോലീസിൽ പരാതിപ്പെട്ടിരുന്നു . പൊലീസ് എത്തിയാണ് അന്നു പിങ്കിയെയും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും രക്ഷപ്പെടുത്തിയത്. ഇത് കഴിഞ്ഞു നാലാം ദിവസം അവൾ ഈ ലോകത്തോട് വിടപറഞ്ഞു

മരിക്കുന്നതിന് മുൻപ് അവൾ ഈ വിവരം പങ്കിട്ടത് താൻ ഏറെ സ്നേഹിക്കുന്ന സമപ്രായക്കാരിയായ കൂട്ടുകാരിയോട് ആയിരുന്നു..കെട്ടിടത്തിന്റെ മുകളിലിരുന്ന് താഴേക്കു തൂങ്ങിയാടുന്ന തന്റെ കാലുകളുടെ ഒരു ചിത്രം അയച്ചു കൊടുത്ത ശേഷമാണ് അവൾ മരണത്തിലേക്കു പോയത്..ഒപ്പം ഏതാനും വാക്കുകളും– ‘ഞാൻ പോകുന്നു.

മരണത്തിനു മുൻപ് ഫെയ്സ്ബുക്കിൽ ഒട്ടേറെ പോസ്റ്റുകളും പെൺകുട്ടി കുറിച്ചിരുന്നു... ഗർഭിണി അല്ലായിരുന്നെങ്കിൽ ഞാൻ നേരത്തേ തന്നെ മരിച്ചിരുന്നേനേയെന്നും പോസ്റ്റിലുണ്ടായിരുന്നു. പീഡനത്തിനിരയായത് നവംബർ 11നായിരുന്നെങ്കിലും അതിനും മുൻപേ പെൺകുട്ടി ഗർഭിണിയായിരുന്നെന്നാണു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത്. മുൻപും അതിക്രൂരമായ പീഡനങ്ങൾക്കു പെൺകുട്ടി വിധേയയായിട്ടുണ്ടാകാമെന്നാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്

നവംബർ 11 നു നടന്ന അതിക്രൂരമായ ബലാത്സംഗം പെൺകുട്ടിയുടെ മനോനില തെറ്റിച്ചുവെന്നാണ് അമ്മ പറയുന്നത്.ഈ സംഭവത്തോടെ അവൾ അധികം സംസാരിക്കാറില്ലായിരുന്നു. അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു എന്റെ ശ്രമം, എന്നാൽ എല്ലാം വെറുതെയായി – പെൺകുട്ടിയുടെ അമ്മ പറയുന്നു . പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനു തൊട്ടുമുൻപ് അവളെ മരണത്തിൽ നിന്നു പിന്തിരിപ്പിക്കാൻ അമ്മ ശ്രമിച്ചതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു

എന്നാൽ പൊലീസിന്റേത് മറ്റൊരു കഥയാണ്– പെൺകുട്ടി ലഹരിമരുന്നു സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ എല്ലാവരും സംശയിക്കുന്നത് .. ആയുധക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത രണ്ടു പേരാണ് നവംബർ 11 ലെ സംഭവത്തിലെ പ്രതികൾ. ഒരാളെ ഇതിനോടകം അറസ്റ്റ് ചെയ്തു. നവംബർ 11ന് ഇവരുടെ ഫ്ലാറ്റിൽ പിങ്കിയും കൂട്ടുകാരിയും ഉണ്ടായിരുന്നു. പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്നു പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് അന്ന് ഇരുവരെയും മോചിപ്പിച്ചത്. അപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു

പിങ്കി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടോയെന്നു പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ പ്രതികളെ ബോധപൂർവ്വം രക്ഷപ്പെടുത്താൻ പൊലീസ് കള്ളക്കഥ ചമയ്ക്കുകയാണെന്നാണ് നാട്ടുകാരും തായ് മാധ്യമങ്ങളും ആരോപിക്കുന്നത് .

ആറംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണത്തെ പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും പെൺകുട്ടിയുടെ അമ്മ പരാതിപ്പെടുന്നു.

13 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടിട്ടും കുറ്റവാളികൾ ഒന്നും സംഭവിക്കാത്തതു പോലെ തെരുവിൽ യഥേഷ്ടം സഞ്ചരിക്കുന്നത് തികച്ചും ഖേദകരം തന്നെയാണ് . അവൾക്കു നീതി കിട്ടുന്നതു വരെ പോരാടും.– ‘പിങ്കി’യുടെ സുഹൃത്തുക്കൾ പറയുന്നു. മരണമുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോൾ ഇതേക്കുറിച്ച് രാജ്യാന്തരതലത്തിലും പ്രതിഷേധം ശക്തമാവുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (33 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (46 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (50 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (1 hour ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (2 hours ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends