വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്

ലോകമെങ്ങുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് ഇന്ന് വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്. വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നര മുതല്‍ നാലേ കാല്‍ വരെ ഫേസ്ബുക്കിലൂടെ സംവദിക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദശകാര്യ മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തല്‍സമയ സംവാദം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫേസ് ബുക്ക് പേജിലാണ് ചാറ്റ് നടക്കുക. പ്രവാസികള്‍ക്ക് അവരുടെ പരാതികളും വിഷമങ്ങളും നേരിട്ട് വിദേശകാര്യ വകുപ്പിനെ അറിയിക്കാന്‍ ഇതിലൂടെ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha