മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി

'ഇന്‍സോമ്‌നിയ' എന്ന പരിപാടിയുടെ പേരില്‍ മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് ഒത്തുതീര്‍പ്പാക്കിയത്. 35 ലക്ഷംരൂപ തിരികെ ലഭിക്കുന്നതില്‍ പ്രതികളുമായി പരാതിക്കാരന്‍ ബെന്നി വാഴപ്പിള്ളി ധാരണയില്‍ എത്തി. കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരനും പ്രതികളും ചേര്‍ന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്‍സോമ്‌നിയ' എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തെന്ന് ആരോപിച്ച് കൊച്ചി സ്വദേശി ബെന്നി വാഴപ്പിള്ളി പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ട് ഘട്ടമായി തന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നുമായിരുന്നു ബെന്നി വാഴപ്പിള്ളി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പണം തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആദി, സംവിധായകന്‍ ജിസ് ജോയ് അടക്കം നാലുപേര്‍ക്കെതിരെയായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























