പ്രവാസികൾ ഇന്ന് അപേക്ഷിച്ചാൽ നാളെ തന്നെ തുടങ്ങാം; ഇനി വ്യവസായം അനായാസം തുടങ്ങാമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഇനി ഒരു പിഴവും ഉണ്ടാകില്ല

പ്രവാസികൾ ഇന്ന് അപേക്ഷ നൽകിയാൽ നാളെ വ്യവസായം തുടങ്ങാമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ വ്യക്തമാക്കുകയുണ്ടായി. ലോക കേരള സഭ സമ്മേളനത്തിൽ യുഎഇ ഒഴിച്ചുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികളുടെ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായം തുടങ്ങാനുള്ള പ്രയാസം ഒരു പ്രതിനിധി ഉന്നയിച്ചതിനുള്ള മറുപടിയായാണ് മന്ത്രി അക്കാര്യം പറഞ്ഞത് തന്നെ. അത്തരത്തിൽ ഒത്തിരിയേറെ സംഭവങ്ങളും കേരളത്തിൽ നടന്ന പാശ്ചാത്തലത്തിൽ ഈ വാക്കുകൾ ഏറെ അർത്ഥവത്തായി മറക്കുകയാണ്.
അതോടൊപ്പം തന്നെ അങ്ങനെ തുടങ്ങുന്ന വ്യവസായങ്ങൾ മൂന്ന് വർഷത്തിനു ശേഷം 6 മാസത്തിനകം ലൈസൻസിന് അപേക്ഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ മിക്കതും കേന്ദ്രത്തിൽ നിന്ന് അംഗീകരിക്കേണ്ടവയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടുകയുണ്ടായി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പ്രസംഗിച്ചു. ആസാദ് മൂപ്പൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
അതേസമയം ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഔദ്യോഗിക കൂട്ടായ്‌മയാണ് ലോക കേരളസഭ എന്നത്. ഇതിൽ 351 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ തുടങ്ങിയ 47 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ഒപ്പം പങ്കെടുക്കുന്നു. എം എ യൂസഫലി, രവി പിള്ള, ഡോ. എൻ അനിരുദ്ധൻ, എളമരം കരീം, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, ഡോ. മീര വേലായുധൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha