കാൻസറെന്ന് തെറ്റിദ്ധരിച്ച് 25-ാം വയസ്സിൽ നിരന്തരമായ കീമോതെറാപ്പിക്ക് വിധേയയായി ..രണ്ടു സ്തനങ്ങളും നീക്കം ചെയ്തു...ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സത്യം തിരിച്ചറിയുന്നത്.അവൾക്ക് കാൻസർ ഇല്ലായിരുന്നു..രോഗനിർണയം നടത്തിയതിൽ പറ്റിയ തെറ്റ് യുവതിയുടെ ജീവിതം നരകമാക്കി

തെറ്റായ രോഗ നിര്‍ണയത്തിന്റെ പേരില്‍ ജീവിതം നരക തുല്യമായി മാറിയവർ നമ്മുടെ ഇടയിലുണ്ട്. സാറ ബെയ്‌ലി എന്ന യുവതിയ്ക്കും പറയാനുള്ളത് അത്തരമൊരു ദുരനുഭവമാണ്. 25–ാം വയസ്സിലാണ് സാറ ബോയ്‌ലി എന്ന യുവതി കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ..
സ്തനാർബുദം ആണെന്നായിരുന്നു ബയോപ്സി റിപ്പോർട്ട് വന്നത് . പിന്നീടങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നു. നിരന്തരമായ കീമോ തെറാപ്പിയെ തുടർന്ന് മുടി മുഴുവൻ കൊഴിഞ്ഞു... ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായിരുന്നു എന്ന് സാറ ബോയ്‌ലി തിരിച്ചറിയുന്നത്
2016ലാണ് ഡോക്ടര്‍മാര്‍ തനിക്ക് ബ്രസ്റ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. 2017 ല്‍ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സാറയുടെ രോഗനിര്‍ണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു.
ഭർത്താവിനും.ഏഴു വയസ്സുകാരന്‍ റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ് എന്നിവരോടൊപ്പം ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലാണ് താമസം. ലൂയിസ് ജനിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ക്യാന്‍സര്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ തെറ്റായ രോഗനിര്‍ണ്ണയം നടത്തിയതെന്നും സാറ പറയുന്നു. ഡോക്ടര്‍മാര്‍ കാന്‍സര്‍ ആണെന്ന് പറഞ്ഞപ്പോള്‍ വളരെ അസാധാരണമായാണ് അനുഭവപ്പെട്ടത്. ചികിത്സയുടെ ഭീകര ദിനങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രോഗവുമില്ലെന്ന് തിരിച്ചറിയുക. ശാരീരിക വിഷമതകളേക്കാള്‍ എന്നെ അലട്ടിയത് മാനസിക വിഷമങ്ങളായിരുന്നു. കൊച്ചു ലൂയിസിനെ പോലും ശരിയായി പരിപാലിക്കാൻ കഴിയാത്ത അവസ്ഥ വളരെ ഖേദകരമായിരുന്നു എന്ന് സാറ പറഞ്ഞു
ഇത്തരത്തില്‍ തെറ്റായ രോഗനിര്‍ണ്ണയം ചെയ്യുന്നവര്‍ ഓരോ ആളുകളുടെയും ജീവന്‍ വച്ചാണ് കളിക്കുന്നത്. ചിലര്‍ ഭാഗ്യംകൊണ്ടു രക്ഷപെടുന്നു എന്നുമാത്രം… സാറ പറയുന്നു. ഇത്തരം അബദ്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികളില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്നും സാറ പറയുന്നു. തെറ്റായ രോഗനിര്‍ണ്ണയം നടത്തിയ ആശുപത്രിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് സാറ ഇപ്പോള്‍
https://www.facebook.com/Malayalivartha