പ്രവാസികൾക്ക് ആശ്വാസമായി യുഎഇ; ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്. മള്‍ട്ടിപ്പിള്‍ എന്‍ട്രിക്കും അനുമതി, പുതിയ നിയമം പ്രാബല്യത്തിൽ

യുഎഇയെ ഒന്നാം നമ്ബര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് ടൂറിസ്റ്റ് വിസ നിയമത്തില്‍ മാറ്റം വരുത്തികൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ എത്തിക്കഴിഞ്ഞു. ഇതേതുടർന്ന് അഞ്ചു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കികൊണ്ടാണ് പുതിയ മാറ്റം. എല്ലാ രാജ്യക്കാര്‍ക്കും ഇതിലൂടെ അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാനാണു മന്ത്രിസഭാ തീരുമാനമായിരിക്കുന്നത്.
ഇതേതുടർന്ന് ഒരു മാസം മുതല്‍ 90 ദിവസം വരെ കാലാവധിക്കായി നല്‍കിയിരുന്ന ടൂറിസ്റ്റ് വിസയാണ് ഇനി അഞ്ച് വര്‍ഷത്തേക്കായി നല്‍കുന്നത്. എല്ലാ രാജ്യത്ത് നിന്നുമുള്ള പൗരന്മാര്‍ക്കും പുതിയ വിസ ലഭിക്കുന്നതായിരിക്കും. യുഎഇയെ ലോകത്തെ ഒന്നാം നമ്ബര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തിലെത്താന്‍ പുതിയ നിയമം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍ എത്തിനിൽക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചത് തന്നെ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. ഒക്ടോബറില്‍ തുടങ്ങുന്ന എക്സ്പോ 2020ക്കെത്തുന്നവര്‍ക്ക് ഈ പുതിയ നിയമം ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha