ഒരു അടിയന്തര മീറ്റിങ്ങ് നടന്നത് ദുബായ് മാളിൽ; ദുബായി ഷെയ്ഖിനെ കണ്ട് അമ്പരന്ന് പ്രവാസികൾ, ഇങ്ങനെയുമുണ്ടോ ഭരണാധികാരികൾ

സുരക്ഷിതത്വത്തിന്റെയും സന്തോഷത്തിന്റെയും ഏറ്റവും ഉറഞ്ഞുനിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങളെ എടുത്ത് നോക്കിയാൽ മുൻപന്തിയിൽ തന്നെയാണ് ദുബായി. ഒപ്പം ദുബായി ഭരണാധികാരികളും അത്തരം ഉറപ്പ് നൽകുന്നതും വ്യക്തമാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സ് ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ദുബായിലെ ഒരു മാളിൽ കണ്ടാൽ എന്തായിരിക്കും ഏവരുടെയും പ്രതികരണം എന്നത്. ആദ്യം ഒന്നു ഏവരും ഞെട്ടും, ദുബായ് മാളിലെ കടക്കാരുടെയും അവിടെ എത്തിയ ജനങ്ങൾക്കും കഴിഞ്ഞ ദിവസം അത്തരം ഒരു അനുഭവം ലഭിക്കുകയുണ്ടായി.
ദുബായ് മാളിലെ ഫാഷൻ അവന്യൂവിന് സമീപത്താണ് അബുദാബി കിരീടാവകാശിയെ ഏവരും കണ്ടത് തന്നെ. എന്നാൽ ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ ഷെയർ ചെയ്യുകയുണ്ടായി. ഇതോടൊപ്പം തന്നെ എമാർ പ്രോപ്പർട്ടീസിന്റെ ചെയർമാൻ മുഹമ്മദ് അലബാർ ഇടയ്ക്കുവച്ച് അദ്ദേഹത്തിനൊപ്പം ചേരുകയും ചെയ്തു. ഇരുവരും ഒരുമിച്ച് മറ്റുള്ളവരുമായി മാളിനകത്തുള്ള ഒരു കോഫീ ഷോപ്പിൽ ഇരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുകയുണ്ടായി. ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതുകൂടാതെ, ഷെയ്ഖ് മുഹമ്മദ് നഹ്യാൻ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് തിജാനി മുഹമ്മദ് ബാന്ധെയുമായും മാളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഞാൻ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് തിജാനി മുഹമ്മദ് ബാന്ധെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇയും യുഎന്നും തമ്മിലുള്ള മാനുഷികവും വികസനപരവുമായ സഹകരണത്തെ കുറിച്ച് ചർച്ച ചെയ്തു. കൂടാതെ, സുസ്ഥിര വികസനത്തെകുറിച്ചും പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു’– എന്നും ഷെയ്ഖ് നഹ്യാൻ പിന്നീട് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇതേതുടർന്ന് ഷെയ്ഖ് നഹ്യാന്റെ സന്ദർശനത്തെ കുറിച്ച് വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് തന്നെ.
പ്രിയപ്പെട്ട ഭരണാധികാരി സാധാരണ ജനങ്ങളെപ്പോലെ മാളുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നത് ആളുകൾ വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കാണുന്നതെന്നാണ് ഒത്തിരിയേറെപ്പേർ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തന്നെ ‘പ്രിയ, മുഹമ്മദ് ബിൻ സയീദ് നിങ്ങൾക്ക് കുറേക്കാലം ജീവിക്കാൻ സാധിക്കട്ടേ’ എന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. പിന്നെ ‘ഒരു മീറ്റിങ്ങ് നടക്കുന്നത് ദുബായ് മാളിലാണ്. നമ്മുടെ രാജ്യം ശുചിത്വമുള്ളതും സുരക്ഷിതവുമാണ്. ജനങ്ങൾ കരുണയുള്ളവരും വിശാലമനസ്കരും’ മറ്റൊരാൾ സമൂഹമാധ്യമത്തിൽ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha