ട്രൂഡോ വിശ്വസിക്കുന്നതും, യുക്രെയ്ൻ വിമാനം വീഴ്‌ത്തിയത് ഇറാൻ തോർ മിസൈലെന്ന്; തെളിവുകളിൽ പകച്ച് ഇറാൻ

ഉക്രൈയിന്‍ വിമാനം തകര്‍ന്നത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിൽ , സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുതിച്ചുയര്‍ന്ന ഉടന്‍ ഉക്രൈയ്ന്‍ വിമാനം തെഹ്‌റാനില്‍ തകര്‍ന്നുവീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന സംശയം ബലപ്പെടുകയാണ്.. വിമാനം പറന്നുയര്‍ന്ന് തകര്‍ന്നുവീഴുന്നതിന് മുമ്പ് മിസൈല്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംശയങ്ങള്‍ ബലപ്പെടുത്തിയത്. അമേരിക്കന്‍ യുദ്ധ വിമാനമാണെന്ന് കരുതി യാത്രാ വിമാനത്തെ മിസൈല്‍ ലക്ഷ്യമാക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നത്. അപകടത്തിൽ വിമാനത്തില്‍ ഉണ്ടായിരുന്ന 176 യാത്രക്കാരും മരണപ്പെട്ടിരുന്നു.
എന്നാൽ യുക്രെയ്ൻ വിമാനത്തിൽ നിന്ന് സഹായത്തിനായുള്ള പൈലറ്റിന്റെ അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് ആണ് ഇറാന്റെ വിശദീകരണം.. തീപിടിച്ചപ്പോൾ വിമാനത്താവളത്തിലേക്കു തിരികെപ്പോകാൻ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, മിസൈൽ ഏറ്റാകാം വിമാനം തകർന്നതെന്ന വാദവുമായി യുക്രെയ്നും രംഗത്തെത്തിയിരിക്കുകയാണ്..എന്നാൽ ഈ ആരോപണം ഇറാൻ തള്ളി.
ബുധനാഴ്ച രാവിലെ 6.12 നു ടെഹ്റാനിൽ നിന്ന് പറന്നുയർന്നു മിനിറ്റുകൾക്കകമാണു ബോയിങ് 737 വിമാനം തീപിടിച്ചു തകർന്ന് 176 പേർ കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു ദുരന്തം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാൻ വ്യോമയാന അധികൃതർ ആദ്യം പറഞ്ഞത് യുക്രെയ്നും ശരിവച്ചിരുന്നു.
പറന്നുയർന്ന് 8000 അടി ഉയരത്തിലെത്തിയപ്പോൾ 6.18 ന് വിമാനം പെട്ടെന്നു തീഗോളമായെന്നു സമീപത്തുകൂടി പറന്നിരുന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ് മൊഴി നൽകി. ടെഹ്റാനിൽ നിന്ന് 35 കിലോമീറ്റർ ദൂരെ പാടത്തു വീണു വീണ വിമാനം വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ യഥാർഥ കാരണം വെളിപ്പെടാൻ സഹായിക്കുമെന്നു കരുതുന്ന ബ്ലാക് ബോക്സുകൾ വീണ്ടെടുത്തെങ്കിലും അവയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നാണു റിപ്പോർട്ട്.
യുക്രെയ്‌ൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവാണു മിസൈലാക്രമണം അടക്കമുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയത്. ‘തോർ’ മിസൈൽ സിസ്റ്റത്തിൽ നിന്നുള്ള ആക്രമണമുണ്ടായെന്നാണു യുക്രെയ്ൻ സംശയിക്കുന്നത്. വിമാനം വീണ പ്രദേശത്ത് ഈ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇന്റർനെറ്റിലാണ് ഇങ്ങനെ കണ്ടതെന്ന് ഡാനിലോവ് സൂചിപ്പിച്ചെങ്കിലും നെറ്റിൽ എവിടെനിന്നാണു വിവരമെന്നു വ്യക്തമാക്കിയില്ല. സ്ഥല പരിശോധിക്ക് യുക്രെയ്ൻ വിദഗ്ധർ ഇന്നലെ ടെഹ്റാനിലെത്തിയിട്ടുണ്ട്. അതേസമയം, മിസൈലാക്രമണ വാദം വിദേശശക്തികളുടെ മാനസികയുദ്ധത്തിന്റെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു.
അമേരിക്ക, ബ്രിട്ടിന്‍ കാനഡ എന്നീ രാജ്യങ്ങള്‍ വിമാനം തകരാന്‍ കാരണം മിസൈല്‍ പതിച്ചതാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവാരാണ് മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha