Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ റെഡി; പ്രവാസികളെ കൊണ്ടുവരുന്നരീതി ഇങ്ങനെ ഇങ്ങനെ; മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങിയേക്കും

30 APRIL 2020 02:31 PM IST
മലയാളി വാര്‍ത്ത

മെയ് മധ്യത്തോടെ വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയില്‍ എയര്‍ ഇന്ത്യ. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഗതാഗത സുരക്ഷാ പാസുകള്‍ക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങി. എയര്‍ ഇന്ത്യയിലെ ആഭ്യന്തര ആശയവിനിമയങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ലോക്ക്ഡൗണിന് ശേഷം മെയ് മധ്യത്തോടെ 25% മുതല്‍ 30% വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്. കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് തയ്യാറായി നില്‍ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ്. യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കം ഗുണം ചെയ്യുക. ഇതില്‍ ആദ്യപരിഗണന നല്‍കുക ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായിരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ മലയാളികളും ഏറെയാണ്. എണ്ണവില കുറഞ്ഞതും കൊറോണ വ്യാപിച്ചതുമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയത്. സമീപ ഭാവിയില്‍ ഗള്‍ഫ് പഴയ പ്രതാപം തിരിച്ചുപിടിക്കില്ലെന്നാണ് നിരീക്ഷണം.

ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആദ്യഘട്ടം കൊണ്ടുവരും. യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്.സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്. ദിവസങ്ങള്‍ക്കകം പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് വിവരം.

ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റിന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ എംബസികള്‍ ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. യു.എ.ഇയിലെ ഇന്ത്യന്‍ എംബസി സാങ്കേതിക തകരാറിനെത്തുടര്‍ന്നു നിര്‍ത്തിവച്ച രജിസ്ട്രേഷന്‍ ഉടന്‍ പുനരാരംഭിക്കും.ഇന്ത്യയിലേക്ക് എന്നു പോകാന്‍ കഴിയും, വിമാനസര്‍വീസ് എന്ന് പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം അറിയിക്കുമെന്നും എംബസികള്‍ വ്യക്തമാക്കി.ജോലി നഷ്ടമായി കുടുങ്ങിയവരും ടൂറിസ്റ്റ് വിസയിലെത്തി പെട്ടുപോയവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്താന്‍ അവസരമുണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ത്യന്‍ എംബസികളില്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേക്ക് തിരിക്കണമെന്ന് ആവശ്യമുള്ളവര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്താഴ്ചയോടെ യാത്ര സൗകര്യം ആരംഭിച്ചേക്കുമെന്നാണ് വിവരം. സൗദി അറേബ്യന്‍ വിമാന കമ്പനികള്‍ അവരുടെ രാജ്യത്തുള്ള വിദേശകളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്.വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് വിവരങ്ങള്‍. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്കാണ് നാവിക സേനയുടെ കപ്പല്‍ ഉപയോഗിക്കുക. കൂടാതെ പ്രത്യേക വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി വരികയാണ്.

രണ്ടാം ഘട്ടത്തില്‍ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍, ടൂറിസ്റ്റുകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാകും അമേരിക്ക, ബ്രിട്ടന്‍, ഇറാന്‍ എന്നിവ ഉള്‍പ്പെടുകയെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്-ജൂണ്‍ മാസങ്ങളിലായി പ്രവാസികളെ തിരിച്ചെത്തിക്കുന്നത് പൂര്‍ത്തിയാക്കും. നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കൊറോണ രോഗമില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (3 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (39 minutes ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (56 minutes ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (1 hour ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (1 hour ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണനയിൽ  (2 hours ago)

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു.  (3 hours ago)

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (10 hours ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (10 hours ago)

Malayali Vartha Recommends