Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിലെ ജിദ്ദയില്‍ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി

01 MAY 2020 04:03 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഉയർന്നിരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ പ്രവാസികളുടെ മരണം ഏവരെയും വേദനിപ്പിക്കുന്നു. ദിനംപ്രതി നിരവധി പ്രവാസികളാണ് കൊറോണ മൂലം മരിക്കുന്നതായുള്ള വാർത്തകൾ വരുന്നത്. ഇത്തരം വാർത്തകൾ കാരണം വിറങ്ങലിച്ചിരിക്കുകയാണ് പ്രവാസലോകം.

ഇപ്പോഴിതാ സൗദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സനാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇദ്ദേഹത്തിന് 56 വയസ്സായിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് ആണ് എന്ന് സ്ഥിരീകരിച്ചത് തന്നെ. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിൽ കഴിയുകയാണ്. മയ്യിത്ത് സംസ്കരണത്തിന് കെഎംസിസി നേതാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം.

അതോടൊപ്പം തന്നെ ഈ ഒരു വാർത്ത വന്നതോടുകൂടി സൗദിയില്‍ ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ആറായി. മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ ആണ് കഴിഞ്ഞ മാസം 29ന് മക്കയില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് 57 വയസ്സായിരുന്നു. റിയാദില്‍ ഈ മാസം 23ന് മരണപ്പെട്ട വിജയകുമാരന്‍ നായരും (51) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാനും (51) കോവിഡ് ബാധിച്ചാണ് മരിച്ചത്. അതോടൊപ്പം തന്നെ ഈ മാസം തുടക്കത്തില്‍ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസും റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാനും മരണപ്പെട്ടിരുന്നു.തുടരെയുള്ള മലയാളികളുടെ വേർപാട് ഏവരെയും വേദനിപ്പിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (11 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (18 minutes ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (28 minutes ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (1 hour ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (2 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (2 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

Malayali Vartha Recommends