Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

കോവിഡ്ബാധിച്ച് ഗൾഫിൽ 3 മലയാളികൾ കൂടി മരിച്ചു; മരിച്ചത് കോഴിക്കോട് ,കണ്ണൂർ,എറണാകുളം സ്വദേശികൾ ; ഗൾഫിൽ രണ്ടു ദിവസത്തിനിടെ പൊലിഞ്ഞത് 7 ജീവൻ    

15 MAY 2020 12:12 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ കോവിഡ് കത്തിപ്പടരുകയാണ് .ഗൾഫിൽ കോവിഡ് ബാധിച്ച് വീണ്ടും മൂന്നു മലയാളികൾ കൂടി മരിച്ചു . എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽവച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂലാണ് കുവൈത്തിൽ മരിച്ചത് . മുബാറകിയയിൽ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിചതിനെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47) ദുബായിൽ മരിച്ചു. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കോവിഡ് ബാധിച്ച് സൗദിയിൽ പത്തും കുവൈത്തിൽ ആറ് പേരും മരിച്ചു. സൗദിയിൽ 2039 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4000 കടന്നു. സൗദിയിൽ പത്തുപേർ കൂടി മരിച്ചതോടെ ആകെ മരണം 283 ആയി. ആകെ രോഗബാധിതരായ 46,869 പേരിൽ 19,051 പേർ രോഗമുക്തി നേടി. കർഫ്യു ഇളവ് അനുവദിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് രോഗസംഖ്യ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

കുവൈത്തിൽ മരണം 88 ആയി. 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 11,975 ആയി. 3451 പേർ രോഗമുക്തരായി. ഖത്തറിൽ 24 മണിക്കൂറിനിടെ 1733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 28,272. പതിനാല് പേർ മരിച്ചു. ബഹ്റൈനിൽ 3839 പേരാണ് ഇനി ചികിൽസയിലുള്ളത്. 2220 പേർ രോഗമുക്തി നേടി. പത്തുപേർ മരിച്ചു.

ഒമാനിൽ 31കാരനായ വിദേശി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 4341 പേരാണ് ആകെ രോഗബാധിതർ. 1303 പേർ സുഖം പ്രാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെണ്ണായിരം കടന്നു. സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലാണ് ഗൾഫിലെ രോഗബാധിതരിലേറെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (3 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (4 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (4 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (4 hours ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (4 hours ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (4 hours ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (5 hours ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (5 hours ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (5 hours ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (5 hours ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (6 hours ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (8 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (9 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (9 hours ago)

Malayali Vartha Recommends