അശ്വങ്ങളുടെ അഴകില്‍ ഇന്ന് ദുബായ്

രാജകീയ അശ്വങ്ങള്‍ മാറ്റുരയ്ക്കുന്ന ദുബായ് ലോകകപ്പ് ഇന്നു വൈകിട്ട് 4.30 മുതല്‍ നാദ് അല്‍ ഷെബയിലെ മെയ്ദാന്‍ റേസ് കോഴ്‌സില്‍ നടക്കും. ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള (ഒരു കോടി ഡോളര്‍) കുതിരയോട്ട മല്‍സരമാണിത്. ദുബായ് ഖയാല ക്ലാസിക്കാണ് ആദ്യ മല്‍സരം. വൈകിട്ട് 4.40ന് ഗോഡോള്‍ഫിന്‍ മൈല്‍, 5.15ന് ദുബായ് ഗോള്‍ഡ് കപ്പ്, 5.55ന് യുഎഇ ഡെര്‍ബി, 6.30ന് അല്‍ ഖൂസ് സ്പ്രിന്റ്, 7.05ന് ദുബായ് ഗോള്‍ഡന്‍ ഷഹീന്‍, 7.40ന് ദുബായ് ടര്‍ഫ്, രാത്രി 8.15ന് ദുബായ് ഷീമ ക്ലാസിക് എന്നിവ നടക്കും.
ഒന്‍പതിന് നടക്കുന്ന ദുബായ് വേള്‍ഡ് കപ്പാണ് പ്രധാന മല്‍സരം. യുഎസ് ടര്‍ഫ് ഹോര്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കയുടെ കലിഫോര്‍ണിയ ക്രോം ആണ് ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം ലോകത്തെ മികച്ച രണ്ടാമത്തെ കുതിരയായി തിരഞ്ഞെടുക്കപ്പെട്ട ജപ്പാന്റെ എപിഫാനിയ, കഴിഞ്ഞ വര്‍ഷത്തെ ദുബായ് ചാംപ്യന്‍ ഗൊഡോള്‍ഫിന്റെ ആഫ്രിക്കന്‍ സ്‌റ്റോറി, ഇംഗ്ലണ്ടിന്റെ മുന്‍ ഫുട്‌ബോള്‍ താരം മൈക്കല്‍ ഓവന്റെ ഉടമസ്ഥതയിലുള്ള ബ്രൗണ്‍ പാന്തര്‍ എന്നിവയാണ് മറ്റു പ്രധാന കുതിരകള്‍. 25 ദിര്‍ഹമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശന ഫീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha