ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സൗജന്യ സ്മാര്‍ട്ട് ഗേറ്റ് റജിസ്‌ട്രേഷന്‍

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ നടക്കുന്ന ദുബായ് ഗവ. അചീവ്‌മെന്റ് എക്‌സിബിഷന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം. മൊബൈല്‍ ആപ്ലിക്കേഷന്‍ റജിസ്‌ട്രേഷനുള്ള സൗകര്യവും ദുബായ് എമിഗ്രേഷന്‍ ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് റാഷിദ് ഹാളിന് എതിര്‍ദിശയില്‍ ഗേറ്റ് നമ്പര്‍ ഏഴിനടുത്ത് ഈ പവിലിയന്‍ മൂന്ന് ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. 20 സെക്കന്‍ഡിനുള്ളില്‍ രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപോക്കും സാധ്യമാക്കുന്ന എമിഗ്രേഷന്‍ നടപടിക്രമമാണ് സ്മാര്‍ട്ട് ഗേറ്റ്. സ്വദേശികള്‍ക്കും രാജ്യത്ത് താമസ വീസയുള്ള വിദേശികള്‍ക്കും റജിസ്റ്റര്‍ ചെയ്യാം.
ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി നേരിട്ടെത്തിയാണ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ചേര്‍ക്കലും നേത്രസ്‌കാനിങ്ങും ഫിംഗര്‍ പ്രിന്റുമാണ് റജിസ്റ്റ്ട്രഷനിലെ പ്രധാന നടപടിക്രമങ്ങള്‍. പിന്നീട് വിമാനത്താവളത്തിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ട് പഞ്ച് ചെയ്യുകയും നേത്ര സ്‌കാന്‍ ചെയ്യുന്ന സ്‌ക്രീനില്‍ നോക്കുകയും ചെയ്താല്‍ നടപടി ക്രമം പുര്‍ത്തിയാകും. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍ എമിഗ്രേഷന്‍ പുര്‍ത്തീകരിക്കാന്‍ വരിയില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. യുഎഇയിലെ ഏത് എമിറേറ്റിലുമുള്ള വീസക്കാര്‍ക്കും സ്മാര്‍ട്ട് ഗേറ്റ് റജിസ്റ്റര്‍ ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha