Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

865 മരണം ; ഗൾഫിൽ കൊറോണവൈറസ് കേസുകള് 1,83,969 ആയി ഉയര്ന്നു

25 MAY 2020 05:47 PM IST
മലയാളി വാര്‍ത്ത

ഗൾഫിൽ കൊറോണവൈറസ് കേസുകള് 1,83,969 ആയി ഉയര്ന്നു. ഇതില് 865 പേര് മരിച്ചു. 80,383 പേര്ക്ക് രോഗം ഭേമായി. ആറു ഗൾഫ് രാജ്യങ്ങളിലായി 1,02,721 പേരാണ് ചികിത്സയിൽ കഴിയുന്നത്.. സൗദി- 72,560, ഖത്തര്-43,714, യുഎഇ-29,485, കുവൈത്ത്-21,302, ബഹ്റൈന്-9,138, ഒമാന്-7,770 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകൾ.

ഞായറാഴ്ച ഗൾഫിൽ 6,368 പേര്ക്ക് പുതുതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 24 പേര് മരിച്ചു. സൗദിയില് 11 പേരും കുവൈത്തില് എട്ടു പേരും ഖത്തറില് രണ്ടു പേരു യുഎഇ, ഒമാന്, ബഹ്റൈന് എന്നിവടങ്ങളില് ഒരാള് വീതവുമാണ് മരിച്ചത്. സൗദിയില് 2,399, ഖത്തറില് 1501, യുഎഇയില് 781, ഒമാനില് 513, ബഹ്റൈനില് 336 എന്നിങ്ങനെയാണ് ഞായറാഴ്ച റിപ്പോര്ട്ട് ചെയ്ത പുതിയ കേസുകൾ.

വന്ദേഭാരത് ദൗത്യത്തില്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. ആദ്യദിനമായ നാളെ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് ഒമ്ബത് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. അതില്‍ എട്ട് സര്‍വ്വീസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയില്‍ നിന്നും ഒരു സര്‍വ്വീസ് ബഹ്‌റൈനില്‍ നിന്നുമാണ്.

.ദുബായ്: ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള പ്രവാസികള്‍ക്ക് തിരികെ വരാമെന്നു യു.എ.ഇ ഭരണ കൂടം പ്രഖ്യാപിച്ചു. യു.എ.ഇ യുടെ സാധുതയുള്ള താമസ വിസ ഉള്ളവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിദേശകാര്യം, അന്താരാഷ്ട്ര സഹകരണം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി മടങ്ങി വരാന്‍ താല്പര്യമുളവരുടെ പട്ടിക തയ്യാറാക്കും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളില്‍195 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി.

കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന ഇമെയില്‍ ഐഡിയില്‍ മാറ്റം. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുതിയ ഇമെയിലില്‍ ബന്ധപ്പെടണമെന്ന് എംബസ്സി അറിയിച്ചു. എംബസ്സിയില്‍ നേരത്തെ രജിസ്‌റ്റര്‍ ചെയ്ത നമ്ബര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങുവാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്ബര്‍ എന്നിവ ഇമെയില്‍ അയക്കുമ്ബോള്‍ വ്യക്തമാക്കേണ്ടതാണ്.

കുവൈറ്റ് : കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈക്കില്‍ ബംഗാളി മോസ്‌ക്കിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമന വിഭാഗം ഉടനടി സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലിരുന്ന നാല് മലയാളികള്‍ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 23 ആയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (3 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (4 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (4 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (4 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (5 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (5 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (6 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (6 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (6 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (6 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (6 hours ago)

Malayali Vartha Recommends