Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

'സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍...' ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസി

27 NOVEMBER 2020 12:10 PM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗം ലോക കായിക പ്രേമികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. പ്രായഭേദമെന്യേ ഏവരുടെയും മനസ്സിനെ ആ വിയോഗം ദുഖത്തിലാഴ്ത്തുമ്പോൾ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുലൈമാന്‍. മറഡോണയുടെ ഡ്രൈവറായതും അടത്തിടപഴകാന്‍ ഭാഗ്യം ലഭിച്ചതുമായ അനുഭവങ്ങൾ ഉൾപ്പടെ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

2011ല്‍ യുഎഇയിലെ അല്‍വസല്‍ ക്ലബ്ബിന്റെ പരിശീലകനായി എത്തിയപ്പോഴാണ് ആദ്യമായി മറഡോണയെ സുലൈമാന്‍ പരിചയപ്പെടുന്നത്. അന്ന് ക്ലബ്ബിന്റെ ഡ്രൈവറായ സുലൈമാന്‍ പിന്നീട് മറഡോണ ദുബായിൽ എത്തുമ്പോഴെല്ലാം സ്വന്തം സന്തതസഹചാരിയായി മാറുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ദുബായ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തിയപ്പോള്‍ ആവശ്യപ്പെട്ടത് സുലൈമാനെ തന്നെയായിരുന്നു. പിന്നീട് മറഡോണയുടെ സ്വന്തം ഡ്രൈവറായി അദ്ദേഹം എവിടെയും നിറഞ്ഞു നിന്നും.

സുലൈമാന്റെ കുറിപ്പ് ഇങ്ങനെ;

ഓര്‍മ്മകളെ തനിച്ചാക്കി,
കാല്‍പന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്,
ഡിഗോ തിരികെ നടന്നു..!!!!
2011 ഓഗസ്റ്റ് ആദ്യവാരം, ദുബായ് ഏയര്‍പ്പോട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി 7 സ്റ്റാര്‍ ഹോട്ടലിലേക്കായിരുന്നു എന്റെ ഡിഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായില്‍ സ്ഥിരം താമസമാക്കിയ എന്റെ സിഗോ എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വര്‍ഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരന്‍. 2018 ജൂണ്‍ 5ന് താല്‍ക്കാലികമായി ദുബായില്‍ നിന്നും വിട പറയുമ്പോള്‍ ഏയര്‍പ്പോര്‍ട്ടിലെ VIP ലോഞ്ചില്‍ നിന്നും തന്ന സനേഹച്ചുമ്പനം മറക്കാതെ ഞാന്‍ എന്നുംസൂക്ഷിക്കും. ഒക്ടോബര്‍ ലാസ്റ്റ് അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അവസാനാ വാക്ക് മറക്കാതെ ഓര്‍മ്മകളില്‍, സുലൈ I miss you, ഇനി ആ ശബ്ദം ഇല്ല, ഓര്‍മ്മകളില്‍ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ.
എന്റെയും കുടുബത്തിന്റെയും കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം,.....
RIP DIEGO
സുലൈമാന്‍ അയ്യായ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (16 minutes ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (35 minutes ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (1 hour ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (1 hour ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (1 hour ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (1 hour ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (2 hours ago)

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (2 hours ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (2 hours ago)

രാഹുലുമായി തെളിവെടുപ്പ്...  (3 hours ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (9 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (9 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (10 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (10 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends