Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ച; പ്രവാസികളെ തട്ടിയെടുത്ത് ഹൃദയാഘാതം! ഹൃദയരോഗങ്ങള്‍ കാരണം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പ്രവാസലോകത്ത് കൂടുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി

16 JUNE 2021 04:49 PM IST
മലയാളി വാര്‍ത്ത

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്. അത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ നാട്ടിലേക്ക് അയച്ച മൃതദേഹം കൊല്ലം സ്വദേശി സതി ദേവരാജന്‍റെതായിരുന്നു. ഹ്യദയാഘാതമായിരുന്നു മരണകാരണം. കുടുംബസമേതം കുറച്ച് വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ച് വരുകയായിരുന്നു.ഈ അടുത്തകാലത്ത് സ്ത്രീകളില്‍ മാനസിക സമര്‍ദ്ധങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ഭര്‍ത്താവിന്‍റെ ബിസ്സിനസ്സിന്‍റെ തകര്‍ച്ചയോ,ജോലി നഷ്ടപ്പെട്ടതോ,മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടതിന്‍റെ ഒക്കെ കാരണങ്ങള്‍ ആകാം.

ഹൃദയരോഗങ്ങള്‍ കാരണം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പ്രവാസലോകത്ത് കൂടുകയാണ്. എല്ലാം പെട്ടെന്നു സംഭവിക്കുന്നു. പ്രവാസിമരണങ്ങളില്‍ അധികവും അപകടം വഴിയാണ്.രണ്ടാമത്തെത് ഹ്യദയാഘാതം മൂലവും. രാത്രി ഉറങ്ങാന്‍ കിടക്കുന്നു,രാവിലെ ഉണരുന്നില്ല, കൂടെയുളളവര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച് കഴിഞ്ഞതായി അറിയുന്നത്.

അമിതമായ പകലുറക്കം, വ്യായാമമില്ലാതെ ഫ്‌ളാറ്റില്‍ അടഞ്ഞുകൂടിയുള്ള ജീവിതം ഇതൊക്കെയാണു സ്ത്രീകളില്‍ പൊണ്ണത്തടിക്കും, അത് വഴി ഹ്യദയാഘാതം വരെ സംഭവിക്കുന്നത്.ആരോഗ്യം വളരെ പ്രധാനമാണ്.ഭക്ഷണ കാര്യത്തിലും,ജീവിതചര്യയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാണ് അഷ്റഫ് താമരശ്ശേരി കുറിച്ചത്.

ഹൃദയാഘാതം കാരണം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിലെ വർധന ആശങ്കയുയർത്തുന്നതാണ്. പ്രവാസികൾക്കിടയിൽ ഹൃദ്രോഗ സാധ്യത കൂടാൻ കാരണം എന്താണ്? ജീവിതരീതികളിൽ എങ്ങനെ ശ്രദ്ധിക്കണം. ബോധവൽക്കരണത്തിൻറെ ഭാഗമായി ഡോക്ടർമാരടക്കമുളളവർ എന്താണ് നിർദേശിക്കുന്നതെന്നാണ് ഇനി കാണുന്നത്. പ്രവാസലോകത്ത് ഈ വാർത്തകൾ ഇപ്പോൾ പരിചിതമായിരിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചു കടന്നുപോയി. തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും.

പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായമായവരിലായിരുന്നു ഹൃദ്രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ, യുവത്വത്തിൻറെ സജീവതയിൽ പോലും ഹൃദ്രോഗം പിടിമുറുക്കുന്ന കാഴ്ച ഉത്കണ്ഠാജനകമാണ്. ജീവിതഭക്ഷണശൈലിയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends