Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...


ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക്..അതിവേഗം നീങ്ങാൻ എൻഡിഎ...പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി...നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ സത്യപ്രതിജ്ഞാ ചടങ്ങ്..


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...

അബുദാബിയിലെ പൊതുഇടങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് വേണം എന്ന തീരുമാനം റദ്ദാക്കി അധികൃതര്‍: പുതിയ തീരുമാനം തല്‍ക്കാലത്തേക്ക്

19 JUNE 2021 10:36 AM IST
മലയാളി വാര്‍ത്ത

തല്‍ക്കാലം നടപ്പിലാക്കുന്നില്ല... ആ തീരുമാനം റദ്ദാക്കി അബുദാബി...അബുദാബിയിലെ ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, ബീച്ചുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ 'ഗ്രീന്‍ പാസ്' നിര്‍ബന്ധമാക്കിക്കൊണ്ട് അറിയിപ്പ് ഇറക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ താത്കാലികമായി ആ തീരുമാനം റദ്ദാക്കി. ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിക്കേണ്ട അല്‍ ഹൊസന്‍ ആപ്പില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തി. അതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കിയിരിക്കുന്നത് . ഈയൊരു സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 


കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മാസം 15 മുതല്‍ ഗ്രീന്‍ പാസ് നിലവില്‍ വന്നത്. ഇതിന് ശേഷം ആളുകള്‍ കൂട്ടത്തോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വെപ്രാളം കൂട്ടി. അതുകൊണ്ടുതന്നെ ചില പ്രശ്‌നങ്ങളുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

എത്രയും പെട്ടെന്ന് ആപ്പ് പ്രവര്‍ത്തനനിരതമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതു നടക്കുന്നതുവരെ, പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം അറിയിച്ച എസ്എംഎസ് സന്ദേശം പ്രദര്‍ശിപ്പിച്ചാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

 


പ്രതിരോധ കുത്തിവയ്പ് (വാക്‌സീന്‍) രണ്ടു ഡോസും എടുത്തവരും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ
. എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മണിക്കൂറുകളോളം ചെലവഴിച്ചത് എന്നകാര്യം ശ്രദ്ധേയം.

 


അല്‍ ഹൊസന്‍ ആപ്പിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമേ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റ്, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശിപ്പിച്ചിരുന്നുള്ളൂ. മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണ്ടി വന്നതായി ചിലര്‍ വെളിപ്പെടുത്തിയിരുന്നു . എന്തായാലും ഈ തീരുമാനം റദ്ദാക്കിയിരിക്കുകയാണ്.

എന്നാല്‍ , ഗ്രീന്‍ പാസ് നിയമം നിലവില്‍ വന്നതോടെ പലരും തങ്ങളുടെ മൊബൈലില്‍ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു . കാര്യമറിയാതെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്ററന്റുകളിലുമൊക്കെ എത്തിയവര്‍ കവാടത്തിനരികെ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടായിരുന്നു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം:  (2 minutes ago)

സി പി ഐയെ തകർക്കാൻ സി പി എം ചതിക്ക് ചതിയെന്ന് പാർട്ടി മച്ചമ്പിമാർ അടിച്ചുപിരിയും...  (1 hour ago)

പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി  (1 hour ago)

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (2 hours ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (2 hours ago)

സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (2 hours ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (3 hours ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (3 hours ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (3 hours ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (3 hours ago)

യുവാവ് വെടിയേറ്റു മരിച്ചു...  (3 hours ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (4 hours ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (4 hours ago)

Malayali Vartha Recommends