Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ഇനി മുതല്‍ അംഗീകൃത ഏജന്‍സികള്‍ വഴിമാത്രം

27 OCTOBER 2015 08:53 AM IST
മലയാളി വാര്‍ത്ത.

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഏജന്‍സികള്‍ വഴി മാത്രം. ഇന്നലെ രാവിലെയാണു കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ എംബസി അധികൃതര്‍ ചേര്‍ന്നു ധാരണാ പത്രം ഒപ്പുവച്ചത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ നിര്‍ദേശങ്ങളാണു നടപ്പിലായത്.

ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹര്‍ബി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമൂദ് അല്‍ അബ്ദുള്‍ ഹാജ്‌രി എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍നിന്ന് ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച മൂന്ന് സ്ഥാപനങ്ങളിലൂടെ മാത്രമേ നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ സാധിക്കു.

കേരളത്തിലെ നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍്‌സള്‍ട്ടന്റ് (ഒഡപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍ പവര്‍ കണ്‍സള്‍ട്ടന്‍സി എന്നീ മൂന്നു സ്ഥാപനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. പുതിയ കരാര്‍ പ്രകാരം വിസ, വൈദ്യപരിശോധന തുടങ്ങിയവയുടെ ചെലവുകള്‍ തൊഴിലുടമ വഹിക്കണം. റിക്രൂട്ട്‌മെന്റ് ഫീസായ 20,000 രൂപ ഉദ്യോഗാര്‍ഥിയാണു മുടക്കേണ്ടത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഗുരുതര സാമ്പത്തികപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (8 minutes ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (18 minutes ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (34 minutes ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (4 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (4 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (4 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (4 hours ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (4 hours ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (4 hours ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (5 hours ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (6 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (7 hours ago)

Malayali Vartha Recommends