ഷാര്‍ജയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ ഹൈക്കിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ച് റോഡ് കോണ്‍വെന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്.
ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കില്‍ ഹൈക്കിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീഴുകയായിരുന്നു. അബുദാബി അല്‍ ഹിലാല്‍ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.
ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പലപ്പോഴും പര്‍വതാരോഹണം നടത്തുന്നയാളാണ് ബിനോയ്.
ദുബായ് ബര്‍ഷ ഹൈറ്റ്സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചു വന്നത്. ഭാര്യ: മേഘ (ദുബായ് അല്‍ഖൂസ് ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക). രണ്ടു മക്കളുണ്ട്.
r
https://www.facebook.com/Malayalivartha
























