കണ്ണീരോടെ..... പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.... ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി, ഷാര്‍ജയില്‍ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്

പ്രസവത്തിനായി നാട്ടിലെത്തിയ യുവതി സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ മരണം ചികിത്സാ പിഴവുകൊണ്ടാണെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാലക്കാട് ധോണി സ്വദേശി വിനീഷയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ വിനീഷയുടെ രക്തസമ്മര്‍ദ്ദം താഴ്ന്നതോടെ ജീവന്‍ രക്ഷിക്കാനായില്ല. പോളി ക്ലിനിക്കില്‍ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.
പോളിക്ലിനിക്കില്‍ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛന്‍ പറയുന്നു. സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാര്‍ജയിലാണ് ജോലി ചെയ്തു വരുന്നത്.
https://www.facebook.com/Malayalivartha
























