Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടനിലയിൽ, ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറന്നുയർന്ന ഇൻഡി​ഗോ വിമാനത്തിന് പാകിസ്ഥാനിൽ അടിയന്തിര ലാൻഡിംഗ്, യാത്രക്കാരന്റെ ജീവൻ രക്ഷിനായില്ല

13 MARCH 2023 03:25 PM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പറന്നുയർന്ന വിമാനം പാകിസ്ഥാനിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം (6E-1736) ആണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടനിലയിലായിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പാകിസ്ഥാൻ നഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കേണ്ടിവന്നത്.

നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്. എന്നാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. നൈജീരിയൻ പൗരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിമാനത്താവളത്തിലെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിമാനത്തിൽ വച്ച് തന്നെ അബ്ദുള്ള മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. വിമാനം എമർജൻസി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരന്റെ ജീവൻരക്ഷിക്കാനായില്ലെന്ന് എയർപോർട്ട് മെഡിക്കൽ ടീം അറിയിച്ചു.

പാകിസ്ഥാന്‍ വ്യോമ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി എന്ന വാര്‍ത്തയാണ് ആദ്യം വന്നത്.

വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് യാത്രക്കാരന് അസ്വാസ്ഥ്യമുണ്ടായത്. 60കാരനായ നൈജീരിയന്‍ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ യാത്രക്കാരന്‍ മരിച്ചു. രാവിലെ 8.41നാണ് ദോഹ ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്.

11 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ശേഷമാണ് ദോഹയിലേക്ക് പുറപ്പെടുക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റംവരും. നിലവിൽ വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കിയ ശേഷം ഡൽഹിയിലേക്ക് തിരിച്ചു. സംഭവത്തിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വിമാനത്തിലെ മറ്റ് യാത്രക്കാരെ മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു.

അതേസമയം കഴിഞ്ഞ മാസം കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്
മലയാളി വിമാനത്തിൽ വെച്ച് മരണപ്പെടുകയുണ്ടായി. മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ആണ് മരിച്ചത്. 65 വയസായിരുന്നു. കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ 149 വിമാനത്തിലെ യാത്രക്കാരനായിരുന്നു ജോർജ്.യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (6 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (17 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (25 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (49 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends