ഹജ്ജ് കര്‍മ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചു... പ്രവാസികളടക്കമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ റംസാന്‍ പത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

ഹജ്ജ് കര്‍മ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി. പ്രവാസികളടക്കമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ റംസാന്‍ പത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം.
ആദ്യമായി ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് റംസാന്‍ പത്ത് വരെ സമയപരിധിയുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് വരെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച സ്വദേശ തീര്‍ത്ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഈ സമയ പരിധി ബാധകമല്ല.
ഇത്തരക്കാര്‍ക്ക് റംസാന്‍ പത്തിന് ശേഷവും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷ സമര്‍പ്പിക്കുന്നത് തുടരാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 'നുസുക്' ആപ്പ് മുഖേനെയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
"
https://www.facebook.com/Malayalivartha
























