ലണ്ടനിലെ സൗത്താളില്‍ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.... മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

ലണ്ടനിലെ സൗത്താളില്‍ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.... മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍.
ഈലിങ്ങില്‍ സൗത്താളിലെ ബീച്ച്‌ക്രോഫ്റ്റ് റോഡില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. ജെറാള്‍ഡിനെ ആക്രമിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ 16 വയസ്സുകാരനടക്കം മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഉക്സ്ബ്രിഡ്ജ് റോഡും ബോസ്റ്റണ്‍ റോഡും ചേരുന്ന സ്ഥലത്ത് മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതി ഗുരുതര നിലയിലായിരുന്ന ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ മേഖലയില്‍ അക്രമ സംഭവങ്ങള്‍ നിത്യ സംഭവമാണ്.
റോഡുകള്‍ അടച്ച് പൊലീസ് നടത്തിയ നടപടിയിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ജെറാള്‍ഡിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രായമായ മാതാവും സഹോദരന്‍ ആന്‍ഡ്രൂ നെറ്റോയും ലണ്ടനിലുണ്ട്.
"
https://www.facebook.com/Malayalivartha
























