സൗദിയില്‍ ടാങ്കറിന് തീപിടിച്ച് മലയാളി മരിച്ചു... ഇന്ധനവുമായി കമ്പനിയുടെ പെട്രോള്‍ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്
സൗദി അറേബ്യയില്‍ ടാങ്കറിന് തീപിടിച്ച് മലയാളി മരിച്ചു. ജുബൈല്‍ അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന് നായര്‍ (56) ആണ് മരിച്ചത്.
നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോള്‍ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പൊള്ളലേറ്റ അനില്‍ കുമാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
14 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ് അനില്‍കുമാര്‍. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം ജുബൈല്‍ കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.
https://www.facebook.com/Malayalivartha