യാത്രക്കാരെ കയറ്റാതെ പറന്ന് എയര്‍ ഇന്ത്യ വിമാനം... വിമാനത്താവളത്തില്‍ കുടുങ്ങിയത് 17 യാത്രക്കാര്‍

യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന് കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം. വിജയവാഡയില്‍ ആണ് യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പുറപ്പെട്ടതായി പരാതി ലഭിച്ചത്. ഇതോടെ 17 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ ഏകദേശം മൂന്ന് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റ് മുമ്പ് വിമാനം യാത്ര തിരിച്ചതായാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം.
യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം വിമാനത്തിന്റെ സമയം ഉച്ചയ്ക്ക് 1.10 ആയിരുന്നു. എന്നാല്‍ രാവിലെ 11 മണിക്ക് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിമാനം 9.45ന് പുറപ്പെട്ടതായിട്ടാണ് യാത്രക്കാര്‍ അറിഞ്ഞത്. എയര്‍ലൈന്‍ ജീവനക്കാരെ സമീപിച്ചപ്പോള്‍, ടിക്കറ്റ് വിറ്റ വിവിധ വെബ്‌സൈറ്റുകളില്‍ സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
അന്താരാഷ്ട്ര ഓപ്പറേഷനുകളിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം എയര്‍ലൈന്‍ പുറപ്പെടല്‍ പുനഃക്രമീകരിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. പുറപ്പെടുന്ന സമയം മാറ്റുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് മുന്‍കൂര്‍ വിവരമൊന്നും ഇല്ലായിരുന്നുവെന്നും രാവിലെ 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും പുതിയ സമയത്തെക്കുറിച്ച് അറിയിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഷെഡ്യൂള്‍ മാറ്റി ബുക്ക് ചെയ്ത യാത്രക്കാര്‍ മാത്രമാണ് വിമാനത്തില്‍ കയറിയത്.
https://www.facebook.com/Malayalivartha
























