Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...

ഒരൊറ്റ വിസ മതി ..ഗൾഫ് രാജ്യങ്ങളിലേക്ക് ഇനി പറന്നെത്താം

05 MAY 2023 07:04 PM IST
മലയാളി വാര്‍ത്ത

വിദേശയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഏറപ്പേരും. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. എന്നാൽ ഒറ്റ യാത്രയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങിവരാൻ അൽപം ബുദ്ധിമുട്ടാണ്. വിസ തന്നെയാണ് ഇക്കാര്യത്തിൽ വലിയ പ്രതിസന്ധി. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നത്തിനും പരിഹാരമാകുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ സന്ദര്‍ശക വിസ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് സമാനമായ തരത്തിലുള്ള സംവിധാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നേതൃത്വത്തില്‍ ആലോചിക്കുന്നത്. . ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസവരുന്നതോടെ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. ഒറ്റ വിസയില്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ വിസാ സംവിധാനം.

ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലും ഏകീകൃത ജിസിസി വിസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബഹ്റൈന്‍ വിനോദ സഞ്ചാര മന്ത്രി ഫാത്തിമ അല്‍ സൈറഫി പ്രതികരിച്ചു. അധികം വൈകാതെ ഇത്തരമൊരു വിസ രീതി നടപ്പിലാവുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവെച്ചത്. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ അവിടുത്തെ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്.

 

ഗള്‍ഫില്‍ ഇത് സാധ്യമാക്കിയാല്‍ ഏതെങ്കിലും ഒരു രാജ്യത്തേക്കാള്‍ എല്ലാം രാജ്യങ്ങള്‍ക്കും അതിന്റെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും - ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിക്കപ്പെട്ട അറേബ്യന്‍ യാത്രയുടെ ഭാവി എന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി പറഞ്ഞു. യുഎഇയുമായും സൗദി അറേബ്യയുമായും ചേര്‍ന്നുള്ള ടൂറിസം പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ബഹ്റൈന് നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജിസിസി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ക്ക് ടൂറിസം മേഖലയ്ക്ക് പ്രാധാന്യം ഏറെയാണെന്ന് എല്ലാ രാജ്യങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല അല്‍ സലേഹ് പറഞ്ഞു. ഒരു പൊതു മാര്‍ക്കറ്റും ഏകീകൃത നയനിലപാടുകളുമാണ് ജിസിസി രാജ്യങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന നിയമങ്ങളും ചട്ടങ്ങളും നടപടികളും വരുന്നത് എല്ലാവര്‍ക്കും ഗുണം ചെയ്യും അത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

 

ദീര്‍ഘയാത്രകള്‍ക്ക് പദ്ധതിയിടുന്ന വിനോദ സഞ്ചാരികള്‍ക്ക് കേവലം ഒരു രാജ്യത്തെ അനുഭവങ്ങള്‍ മാത്രം സമ്മാനിക്കുന്നതിന് പകരം മേഖലയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനും അതിര്‍ത്തികള്‍ മറികടന്ന് യാത്ര ചെയ്യാനും അനുമതി നല്‍കിയാല്‍ അത് മികച്ച യാത്രാ അനുഭവം അവര്‍ക്ക് സമ്മാനിക്കുമെന്നും അതിലൂടെ ടൂറിസം രംഗത്തിന്റെ പ്രധാന്യം എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയില്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം വള്ളിക്കാവ് സ്വദേശി സലാലയിൽ മരിച്ച നിലയിൽ...  (1 minute ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (17 minutes ago)

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....  (23 minutes ago)

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ അന്തരിച്ചു...  (46 minutes ago)

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിത  (58 minutes ago)

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (8 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (8 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (8 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (9 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (9 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (9 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (13 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (13 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (13 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (13 hours ago)

Malayali Vartha Recommends