Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ദുബൈയിൽ നിന്ന് ടിക്കറ്റ് നിരക്ക് 200 രൂപ മാത്രം, വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫിലിപ്പൈൻസിലെ മുൻനിര വിമാനക്കമ്പനി

07 MAY 2023 11:32 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾ പലപ്പോഴും ഭീമമായ തുക മുടക്കിയാണ് നാട്ടിലേക്ക് പോകുന്നത്. എന്നാൽ 10 ദിർഹത്തിന് നാട്ടിലേക്ക് പോകാൻ നിങ്ങൾക്ക് അവസരം കിട്ടിയാലോ? ഇത്രയും കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിക്കും എന്ന് കേട്ടാൽ അൽപം അമ്പരപ്പ് തോന്നും. എന്നാൽ അത് നമ്മുടെ നാട്ടിലേക്കല്ലെന്നറിയുമ്പോൾ മലയാളികൾക്ക് അൽപം അസൂയയും തോന്നിപ്പോകും.ഫിലിപ്പൈൻസിലെ മുൻനിര വിമാനക്കമ്പനി സെബു പസഫികാണ് പത്താം വാർഷികത്തോടനുബന്ധിച്ച് ഇത്തരമൊരു ഓഫർ നൽകുന്നത്.

ദുബൈയിൽ നിന്ന് മനിലയിലേക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഓഫർ ലഭിക്കും. മെയ് 5 മുതൽ 9 വരെ, ദുബൈയിൽ നിന്ന് മനിലയിലേക്കുള്ള യാത്രക്കാർക്ക് 10 ദിർഹം എന്ന വൺവേ അടിസ്ഥാന നിരക്കിൽ അവരുടെ വിമാനങ്ങൾ ബുക്ക് ചെയ്യാം. യാത്രാ കാലയളവ് ജൂൺ 1 മുതൽ നവംബർ 30, വരെ ആയിരിക്കണമെന്നതാണ് വ്യവസ്ഥ.ഇത്രക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടില്ലെങ്കിലും 3000 രൂപയ്ക്കൊക്കെ ടിക്കറ്റ് കിട്ടാൻ സാധ്യതയുണ്ട്.

കുറഞ്ഞ ചിലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ യുഎഇയിലെ ബജറ്റ് എയര്‍ലൈൻ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.അനുമതി ലഭിച്ചാൽ 179 ദിർഹത്തിന് ഇന്ത്യയിലേക്കും സർവീസ് നടത്തുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന സർവീസ് നടത്തുന്ന അബൂദബിയുടെ വിമാനകമ്പനിയാണ് വിസ് എയർ അബൂദബി. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണെന്ന് കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു.

നിലവില്‍ പരിമിതമായ റൂട്ടുകളിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന വിസ് എയര്‍ അബുദാബി ഈ വര്‍ഷം വലിയ തോതിലുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള വിപണികളാണ് തങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് വിസ് എയര്‍ മാനജിങ് ഡയറക്ടര്‍ പറയുന്നു. അബുദാബിയില്‍ നിന്നും യുഎഇയില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സര്‍വീസുകള്‍ നടത്താനാണ് വിസ് എയര്‍ അബുദാബി ലക്ഷ്യമിടുന്നത്.

179 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയര്‍ അബുദാബി. ഇത്തരത്തില്‍ വമ്പന്‍ ഡിസ്‍കൗണ്ടുകള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലും കൊണ്ടുവരുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. വലിയ ഡിസ്‍കൗണ്ടുകള്‍ വേണ്ടവര്‍ക്ക് പ്രത്യേക ഡിസ്‍കൗണ്ട് ക്ലബ്ബുമുണ്ട്.

179 ദിര്‍ഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി മാറ്റിവെയ്ക്കുമെന്നും കമ്പനി പറയുന്നു. എന്നാല്‍ വിവിധ സീറ്റുകളില്‍ വിവിധ തരത്തിലുള്ള നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അവസാന നിമിഷം വരെ ടിക്കറ്റെടുക്കാന്‍ കാത്തിരിക്കാതെ രണ്ടോ മൂന്നോ മാസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടം കൊയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends