സൗദിയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

സൗദിയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ പേരിങ്ങോട്ടുകര സ്വദേശി കാരിപ്പം കുളം അഷ്‌റഫ്(43) ആണ് മരിച്ചത്. അവിടെ ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്‌റഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടറില്‍ അംഗമാണ്. കഴിഞ്ഞ ദിവസം രാത്രി എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് ആക്രമണം നടന്നത്.
മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ അഷ്‌റഫിനെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരവസ്ഥയിലായിരുന്ന അഷ്‌റഫ് ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കും.
https://www.facebook.com/Malayalivartha























