Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ബസിന് മുന്നിൽ കെട്ടിയ സിഐടിയുവിന്റെ കൊടിതോരണണങ്ങൾ അഴിച്ചു മാറ്റി, സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവ്... ബസ് ഉടമയെ പോലീസിനെ മുമ്പിൽ വച്ച് മർദ്ദിച്ചു, കസ്റ്റഡിയിലെടുത്ത നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രാജ്മോഹനൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

25 JUNE 2023 04:40 PM IST
മലയാളി വാര്‍ത്ത

കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ തൊഴിലാളികൾ കെട്ടിയ കൊടി അഴിച്ചു മാറ്റിയ ബസ് ഉടമയ്ക്ക് മർദ്ദനം. സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവാണ് ബസ് ഉടമ രാജ്മോഹനെ മർദ്ദിച്ചത്. പോലീസിനെ മുമ്പിൽ വച്ച് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സംഭവത്തിൽ പ്രതിയായ സിഐടിയു നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രാജ്മോഹനൊപ്പം കുമരകം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വിൻ്റെ വിശദീകരണം. ബസ് സർവീസിന് തടസമില്ലെന്ന് സിഐടിയു പറയുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ കൊടികൾ അഴിച്ചുമാറ്റത്തിലും രാജ്മോഹൻ പ്രതിഷേധം ഉയർത്തിയിരുന്നു. പോലീസ് സംരക്ഷണവും ഇവിടെ ഏർപ്പെടുത്തിയിരുന്നു.

ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹൻ ഇന്നു വീണ്ടും സമരം പുനരാരംഭിച്ചു. ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം അനുവദിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ സർവീസിന് എത്തിയ ജീവനക്കാരെയാണ് സിപിഎം നേതാക്കൾ തടഞ്ഞതെന്നാണ് ഉണ്ണി പറയുന്നത്. ഇതേ തുടർന്ന് കോട്ടും സൂട്ടുമിട്ട് ലോട്ടറി വിൽപ്പന നടത്തുന്ന സമരം പുനരാരംഭിക്കുമെന്നു രാജ്‌മോഹൻ പറഞ്ഞു..

ഇതിനിടെ കൂലിയ ചൊല്ലിയുള്ള തർക്കത്തിൽ കൊടികുത്തിയ ബസ്സിന് പോലീസ് സംരക്ഷണത്തോടെ സർവ്വീസ് നടത്താൻ അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. അതേസമയം സി.ഐ.ടി.യു ബസ്സിന് മുന്നിൽ പന്തൽ കെട്ടി സമരം ശക്തമാക്കി. ശനിയാഴ്ച രാവിലെ തിരുവാർപ്പ് കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ച് 6.40 ന് ബസ് ഓടിച്ച് തുടങ്ങുമെന്ന് ഉടമ രാജ്മോഹൻ കൈമൾ പ്രഖ്യാപിച്ചിരുന്നു.

ഇതിനായി രാവിലെ രണ്ട് തൊഴിലാളികൾ എത്തിയപ്പോഴാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധം ഉയർത്തിയതെന്നാണ് ആരോപണം. പ്രമുഖ അഭിഭാഷകൻ കാർജെറ്റ് കൊടുവത്ത് ഹൈക്കോടതിയിൽ ഹാജരായി .

കൊടി കുത്ത് സമരത്തിൽ പ്രതിക്ഷേധിച്ച് ബസ്സ് ഉടമ ബസ്സിനു മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയ സ്ഥലത്താണ് സി.ഐ.ടി.യു സമര പന്തൽ കെട്ടിയിരിക്കുന്നത്, വെള്ളിയാഴ്ച രാവിലെ സി.ഐ.ടി. യു പ്രവർത്തകർ സമര പന്തൽ കെട്ടി കഞ്ഞി വെച്ച് രാപ്പകൽ സമരം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (44 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (58 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends